5000ത്തോളം അധ്യാപകർ ആശങ്കയിൽ; ഓണം അടുത്തിട്ടും ശമ്പളമില്ല

ഓണം അടുത്തിട്ടും ശമ്പളം കിട്ടാതെ വലയുകയാണ് 5000ത്തോളം കോളേജ് ഗസ്റ്റ് ലക്ചറർമാർ. ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി വേതനം നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന സർക്കാർ ഉത്തരവിനും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിനും വിരുദ്ധമായുള്ള പ്രവർത്തങ്ങളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ഗസ്റ്റ് ലക്ചറർമാരിൽ പലർക്കും രണ്ടു മാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ല. ധനവകു ധനവകുപ്പ് പണം അനുവദിക്കാത്തതിനാലാണ് അധ്യാപകർക്ക് ശമ്പളം നൽകാൻ കഴിയാത്തത്.

Also News : കേരളം പണം ചോദിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍; വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

ഭൂരിഭാഗം ഗസ്റ്റ് അധ്യാപകർക്കും ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ ബില്ലുകൾ എത്രയും വേഗം പാസാക്കണമെന്ന് കൊളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരോട് (ഡിഡി) കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രത്യേക അലോട്മെന്റ് അനുസരിച്ചു മാത്രമേ ശമ്പളം വിതരണം ചെയ്യാവുവെന്നാണ് ധനവകുപ്പ് നൽകിയിട്ടുള്ള നിർദേശം. അസംഘടിത ജീവനക്കാരാണ് കോളേജ് ഗസ്റ്റ് അധ്യാപകർ. അതിനാൽ, അവരുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് ആരും ഇതുവരെ സർക്കാരിനെ സമീപിച്ചിട്ടില്ല.

Also News : സാങ്കേതിക പ്രശ്‌നം, സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം മുടങ്ങി; പരിഹരിക്കാന്‍ ശ്രമം

സ്കൂൾ അധ്യാപകർ സമാനമായ പ്രശ്‌നം നേരിട്ടപ്പോൾ പ്രതിഷേധം കണക്കിലെടുത്ത് ധനവകുപ്പ് പ്രത്യേകം ഇളവനുവദിച്ചിരുന്നു. അലോട്മെൻ്റ് ഇല്ലാതെതന്നെ ഒക്ടോബർ മാസംവരെ ശമ്പളം നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ, ഇങ്ങനെയൊരു ഇളവ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകർക്കായി പുറപ്പെടുവിച്ചിട്ടില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി താൽക്കാലിക ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുന്നു എന്ന ആക്ഷേപങ്ങൾ വ്യാപകമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top