പുതുവർഷത്തിലെ ആദ്യ ഷോക്ക്! വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് 111 രൂപ കൂട്ടി

പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ സാധാരണക്കാർക്കും വ്യാപാരികൾക്കും തിരിച്ചടിയായി പാചകവാതക വില വർദ്ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിലാണ് വർദ്ധനവുണ്ടായിരിക്കുന്നത്. പുതുക്കിയ വില ഇന്നുമുതൽ മുതൽ പ്രാബല്യത്തിൽ വന്നു.
19 കിലോ വാണിജ്യ സിലിണ്ടറിന് 111 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകുന്നത്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14 കിലോ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഡൽഹിയിൽ 1580.50 ആയിരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് ഇനി മുതൽ 1691.50 നൽകണം. ചെന്നൈയിൽ സിലിണ്ടർ വില 1849.50 ആയി ഉയർന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൊൽക്കത്തയിൽ 1684ൽ നിന്ന് 1795 ആയി വർധിച്ചു. മുംബൈയിൽ 1531.50ൽ നിന്ന് 1642.50 ആയി ഉയർന്നു. തിരുവനന്തപുരത്തു ഇന്നത്തെ വില 1719 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരത്തിന് അനുസരിച്ചാണ് ഓരോ മാസവും ആദ്യ ദിവസം എണ്ണക്കമ്പനികൾ ഗ്യാസ് വില പുതുക്കി നിശ്ചയിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില കൂടിയത് ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടാൻ കാരണമായേക്കും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here