പാതിരിയെ ഊതിച്ച പോലീസുകാർക്കെതിരെ പരാതി; പള്ളീലച്ചനെന്താ കൊമ്പുണ്ടോ?

വാഹന പരിശോധനയ്ക്കിടെ വൈദികനെ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി. കുറിച്ചി വലിയ പള്ളി വികാരി ഫാ. റിറ്റു പാച്ചിറയെ പോലീസ് അപമാനിച്ചു എന്ന് കാട്ടി ഓർത്തഡോക്സ് സഭ നേതൃത്വം മുഖ്യമന്ത്രിക്കും, മന്ത്രി വി.എൻ. വാസവനും പരാതി നൽകിയത്.
22-ന് ചിങ്ങവനം എസ്.ഐയുടെ നേതൃത്വത്തിൽ സായിപ്പുകവലയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടത്താൻ പരിശോധന നടത്തുന്നതിനിടെയാണ് വൈദിക വേഷത്തിൽ എത്തിയ റിറ്റു പാച്ചിറയെ പോലീസുകാർ പരിശോദിച്ചത്. ഈ സംഭവമാണ് വൈദികന് അപമാനമായി തോന്നിയത്.
ബ്രീത്ത് അനലൈസർ കാട്ടി ഊതാൻ ആവശ്യപ്പെടുകയും അപ്പോഴേക്കും റിറ്റു പാച്ചിറ ‘താൻ വൈദികനാണെന്നും പള്ളിയിലേക്ക് പോകുകയാണന്നും’ അറിയിച്ചപ്പോൾ, ‘ആരായാലും ഊതിയിട്ട് പോയാൽ മതി’ എന്നായിരുന്നു പോലീസ് നിലപാട്. തുടർന്ന് വൈദികൻ കോട്ടയം ഭദ്രാസനം ഓഫിസിൽ വിവരം അറിയിക്കുകയും ഭദ്രാസനത്തിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുകയുമായിരുന്നു.
മുഖം നോക്കാതെ കൃത്യനിർവഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ പെട്ടിരിക്കുകയാണ്. വൈദികർ മദ്യപിച്ച് വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും പിടിക്കപ്പെടുകയും ചെയ്ത സംഭവങ്ങൾ ഈയടുത്ത് പലതുണ്ടായിരുന്നു. അവയിൽ രണ്ടിലും പെട്ടത് കത്തോലിക്കാ വൈദികർ ആയിരുന്നു.
ഒരു മാസം മുൻപാണ് മാനന്തവാടി രൂപതയുടെ PRO ഫാ.നോബിൾ പാറക്കൽ മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തത്. കോട്ടയം കാരിത്താസ് ആശുപത്രി ഓപ്പറേഷൻസ് ജോയിന്റ് ഡയറക്ടർ ഫാ.ജോയിസ് നന്ദിക്കുന്നേൽ മദ്യപിച്ച് ശേഷം ഓടിച്ച കാർ നിയന്ത്രണം വിട്ട് ഒരു ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം പോസ്റ്റിലിടിച്ചാണ് നിന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here