‘പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷൻ’; വിവാദ പരാമർശത്തിൽ നടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

നടി കൃഷ്‌ണപ്രഭ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയത്. ‘പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷൻ’ എന്നാണ് നടി വിഷാദരോഗത്തെ കുറിച്ച് പരാമർശിച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രസ്താവന. സംഭവത്തിൽ തൃശൂർ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷാദരോഗത്തെ നിസാരവൽക്കരിച്ചുവെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.

സമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയുടെ ഭാഗത്ത് നിന്നാണ് ഇങ്ങനെയൊരു പ്രസ്താവന ഉണ്ടായത്. ഇത് മാനസികാരോഗ്യ പ്രശ്‌നമുള്ളവരെ കൂടുതൽ ഒറ്റപ്പെടുത്താനും ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും സാധ്യത ഏറെയാണ്. അതിനാൽ യൂട്യൂബിൽ നിന്ന് പരാമർശം ഉടൻ നീക്കം ചെയ്യണം. നടി കൃഷ്‌ണപ്രഭ പൊതുജനങ്ങളോട് മാപ്പു പറയണം. കൂടാതെ അവർക്ക് മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നൽകാണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷാദം എന്നാൽ ഒരു രോഗാവസ്ഥയാണ്. ശരിയായ ചികിത്സ നൽകിയാൽ അതിന് മാറ്റം ഉണ്ടാകും. മാനസികാരോഗ്യം സംരക്ഷിക്കാൻ സർക്കാർ പല തരത്തിലുള്ള ബോധവത്കരണങ്ങളാണ് നൽകുന്നത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ ഈ ശ്രമങ്ങളെ തകർക്കും. അതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനെതിരെ ഉടനടി നടപടിയെടുക്കണമെന്നാണ് ധനഞ്ജയ് പരാതിയിൽ ആവശ്യപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top