‘ഐ ലവ് യു’ ലൈംഗിക പീഡന കുറ്റമല്ലെന്ന് ഹൈക്കോടതി; കുറ്റാരോപിതനെ വെറുതെ വിട്ടു
July 2, 2025 12:05 PM

ഒരു സ്ത്രീയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗിക പീഡനമായി കണക്കാക്കില്ലെന്ന് ബോംബെ ഹൈക്കോടതി. ആ വാക്കുകൾ ലൈംഗിക ഉദ്ദേശത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. 2015 ൽ നാഗ്പൂരിലെ ഖാപ ഗ്രാമത്തിലെ 17 വയസ്സുള്ള പെൺകുട്ടി സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ, പ്രതി പെൺകുട്ടിയുടെ കൈ പിടിച്ചു നിർത്തി പേര് ചോദിക്കുകയും ഐ ലവ് യൂ എന്ന് പറയുകയും ചെയ്തു.
തുടർന്ന് പെണ്കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്. 2017-ൽ നാഗ്പൂരിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം കഠിനതടവും 5,000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ബോംബെ ഹൈക്കോടതി ഇയാളെ വെറുതെ വിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here