കംപ്രസർ കൊണ്ട് മലദ്വാരത്തിൽ കാറ്റടിച്ചു; ഇതര സംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ; രണ്ടുപേർ പോലീസ് പിടിയിൽ

കംപ്രസർ ഉപയോഗിച്ച് മലദ്വാരത്തിൽ കൂടി കാറ്റു കടത്തി വിട്ടതിനെ തുടർന്ന് ഒഡിഷ സ്വദേശി ഗുരുതരാവസ്ഥയിൽ. യുവാവിന്റെ കമ്പനിയിലെ സഹപ്രവർത്തകരായ രണ്ടു പേരാണ് തമാശക്കായി ഈ ആക്രമണം നടത്തിയത്. ഇവരെ കുറുപ്പംപടി പൊലീസ് അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെയാണ് പൊലീസ് അറസ്റ് ചെയ്തു.ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ജോലി കഴിഞ്ഞ ശേഷം കംപ്രസ്സർ ഉപയോഗിച്ച് ഇവർ പരസ്പരം ദേഹത്ത് പൊടി കളയുകയായിരുന്നു. ഇതിനിടെ പ്രതികൾ കംപ്രസർ ഉപയോഗിച്ച് യുവാവിന്റെ മലദ്വാരത്തിലൂടെ കാറ്റടിച്ചു. അമിതമായ വായു സമ്മർദ്ദം മൂലം യുവാവിൻ്റെ കുടലിന് മുറിവ് സംഭവിച്ചിട്ടുണ്ട്.

കുറുപ്പംപടി കോട്ടച്ചിറയിലുള്ള സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top