മുല്ലപ്പെരിയാറിൽ വീണ്ടും ആശങ്ക; രാത്രി ഷട്ടർ തുറക്കരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ട് കേരളം
June 28, 2025 1:52 PM

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 135.75 അടിയെത്തി. ജലനിരപ്പ് 136 അടിയയാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും. ഇന്ന് പുലർച്ചെ മുതൽ ഡാമിന്റെ സമീപ പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് 2000 ക്യൂസെക്സിൽ അധികം വെള്ളം വൈഗ ഡാം വഴി കൊണ്ടുപോകുന്നുണ്ട്. 3700 ക്യൂസെക്സ് വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
ജലനിരപ്പ് രാത്രിയോടെ 136 അടിയെത്തിയാൽ നാളെയാകും ഡാം തുറക്കുക . രാത്രി ഡാം തുറക്കരുതെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട് . 883 കുടുംബങ്ങൾക്കാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത് . ഉച്ചഭാഷിണിയിലൂടെ പ്രദേശവാസികൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here