പലസ്തീനിൽ യുദ്ധം മുറുകുമ്പോൾ ഇസ്രായേലിൽ ആഭ്യന്തര തർക്കം കടുക്കുന്നു; നെതന്യാഹുവും സൈനിക മേധാവിയും രണ്ട് തട്ടിൽ

ഇസ്രായേൽ സേന ഗാസ മുനമ്പ് പൂർണ്ണമായും കൈവശപ്പെടുത്താനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാഹുവും പ്രതിരോധ സേനാ മേധാവി ഇയാൽ സമീറും തമ്മിലുള്ള തർക്കങ്ങൾ മുറുകുകയാണ്. ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തെ എതിർത്ത് കൊണ്ട് ഇയാൽ സമീർ രംഗത്തെത്തിയതാണ് പ്രശ്നത്തെ രൂക്ഷമാക്കിയത്.

സൈനിക മേധാവി രാജ്യത്ത് കലാപത്തിനും അട്ടിമറിക്കും ശ്രമിക്കുന്നതായി നെതന്യാഹുവിന്റെ മകൻ യേർ നെതന്യാഹു നിലപാടെടുത്തത് പ്രശനത്തെ കൂടുതൽ വഷളാക്കി. അഭിപ്രായ ഭിന്നതകൾക്കിടയിലും പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇസ്രായേൽ സൈന്യം ഗാസ മുനമ്പിലേക്ക് സൈനിക നീക്കം നടത്തിക്കൊണ്ടിരുന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഈ നീക്കം സേനക്ക് വലിയ നാശനഷ്ടം ഉണ്ടാക്കുമെന്ന് സൈനിക നേതൃത്വം വിശ്വസിക്കുന്നതായി ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്യുന്നു.

Also Read : ഗാസ ഏറ്റെടുക്കാൻ അമേരിക്ക; പലസ്തീനികളോട് പ്രദേശം വിടാൻ നിർദേശം; പ്രതികരിച്ച് ഹമാസ്

തുടർച്ചയായി ഉണ്ടാകുന്ന തിരിച്ചടികളിലെ പ്രതിച്ഛായ നഷ്ടം നികത്തുന്നതിനു വേണ്ടി നെതന്യാഹു നടത്തുന്ന ശ്രമമായിട്ടാണ് പലരും ഗാസയിലേക്കുള്ള ഇസ്രായേലിന്റെ സൈനിക മുന്നേറ്റത്തെ കാണുന്നത്. ഇറാനുമായി നടത്തിയ യുദ്ധത്തിലെ തിരിച്ചടിയും 2023 ഒക്ടോബർ ഏഴിന് ഹമാസ് തടവിലാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാൻ കഴിയാത്തതും നെതന്യാഹുവിന്റെ കഴിവുകേടായി ചിത്രീകരിക്കപ്പെടുന്നുണ്ട്. അടുത്തവർഷം വരാൻ പോകുന്ന ഇലക്ഷനിൽ വിജയിക്കണമെങ്കിൽ ജൂത രാഷ്ട്രത്തിനായി നെതന്യാഹുവിന് വലുതായി എന്തെങ്കിലും ചെയ്തേ മതിയാകു.

ഇസ്രയേലികളുടെ മതവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കിടക്കുന്ന പലസ്തീൻ പ്രദേശം പിടിച്ചെടുത്തു കൊണ്ട് നഷ്ടപ്പെട്ടുപോയ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നെതന്യാഹു നടത്തുന്നതെന്ന് നിരീക്ഷപ്പെടുന്നു. അതിനാൽ തന്നെ വരും ദിനങ്ങളിൽ ഇസ്രായേൽ പലസ്തീൻ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഇസ്രായേൽ സേന ഗാസയിലേക്ക് കടന്നുകയറുന്നത് അവിടെ തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളുടെ ജീവന് ഭീഷണിയാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top