ഇവര്‍ ആരാണ്? കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തള്ളി ശശി തരൂര്‍

മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. വിമര്‍ശിക്കുന്നവര്‍ അതിനുള്ള അടിസ്ഥാനം കൂടി വ്യക്തമാക്കണം. ആരാണ് വിമര്‍ശിക്കുന്നവര്‍ എന്ന് അറിയില്ല. വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളിലെ സ്ഥാനമെന്താണെന്ന് പറയണം. അത് അറിയാന്‍ താല്‍പര്യമുണ്ടെന്നും തരൂര്‍ പ്രതികരിച്ചു.

തരൂരിനെ കോണ്‍ഗ്രസുകാരനായി കരുതുന്നില്ലെന്ന വിമര്‍ശനമാണ് കെ മുരളീധരന്‍ ഉന്നയിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താനാകട്ടെ മോദിയുടെ ചാരനാണെന്ന് വിശേഷിപ്പിച്ച് വിമര്‍ശനം കടുപ്പിച്ചു. ഇതിനാണ് ശശി തരൂര്‍ മറുപടി നല്‍കിയിരിക്കുന്നത്.

മറ്റുള്ളവരുടെ അഭിപ്രായത്തെ കുറിച്ച് തനിക്കൊന്നും പ്രതികരിക്കാനില്ല. തന്റെ കാര്യം മാത്രമേ പറയാനുളളൂ. പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണം. അതില്ലാത്ത ആരോപണങ്ങളെ തള്ളികളയുകയാണ് എന്നും തരൂര്‍ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top