തദ്ദേശ തെരഞ്ഞെടുപ്പ് മരണക്കളി; തോറ്റാൽ കോൺഗ്രസ് കേരളത്തിൽ ഉണ്ടാകില്ല

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ‘ഡൂ ഓർ ഡൈ’ പോരാട്ടം എന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. പരാജയപ്പെട്ടാൽ കേരളത്തിൽ കോൺഗ്രസ് ഉണ്ടാകില്ലെന്നും അസ്തിത്വം നഷ്ടപ്പെടുമെന്നും കോട്ടയത്ത് നടന്ന കെപിസിസി, ഡിസിസി ഭാരവാഹി യോഗത്തിൽ ദീപാ ദാസ് മുൻഷി പറഞ്ഞു.

കേരളത്തിൽ വർധിച്ചു വരുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്നും ദീപ ദാസ് മുൻഷി പറഞ്ഞു. യോഗത്തിൽ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച അവർ ഉമ്മൻചാണ്ടിയുടെ കാലത്തുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ യുവാക്കൾക്കായി തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികളും കാഴ്ചപ്പാടുകളും കോൺഗ്രസിന് മുന്നോട്ട് വയ്ക്കാൻ കഴിയണമെന്നും ദീപ ദാസ് മുൻഷി നിർദ്ദേശിച്ചു. 2026-ല്‍ ഇടതുപക്ഷത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെങ്കില്‍ അടിസ്ഥാനകാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top