രാഹുല്‍ മാങ്കുട്ടത്തിലിനെ ഇന്ന് പുറത്താക്കും; നടപടി നീളുന്തോറും കോണ്‍ഗ്രസ് നാറി നാമാവശേഷമാകും എന്ന് മുന്നറിയിപ്പ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവക്കാന്‍ വൈകുന്തോറും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു സാധ്യതകള്‍ക്കുമേല്‍ കരിനിഴല്‍ വീഴുന്നു. പീഡന
ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മാതൃക കാണിച്ചതിന്റെ സകല യശസ്സും ഇല്ലാതാക്കുന്ന വിധത്തിലാണ് നിരന്തരമുണ്ടാകുന്ന പരാതികളും വിവാദങ്ങളും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയല്ലാതെ കോണ്‍ഗ്രസിന് മുന്നില്‍ വേറെ വഴിയില്ലാതായി.

മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തില്‍ എത്തി എന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെ മുരളീധരനും കടുത്ത നടപടി വേണമെന്ന അഭിപ്രായത്തിലാണ്. എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുന്നതിന് പാര്‍ട്ടിക്ക് പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ പുറത്താക്കി മുഖം രക്ഷിക്കാനാണ് ധാരണ ആയിരിക്കുന്നത്.

തുടക്കത്തില്‍ വെറും ആരോപണങ്ങള്‍ മാത്രമായിരുന്നു ഉയര്‍ന്നത്. തനിക്കെതിരെ പരാതികളൊന്നുമില്ലെന്ന നിലപാടിലായിരുന്നു രാഹുലും. എന്നാല്‍ പീഡനത്തിനും ഗര്‍ഭഛിദ്രത്തിനും വിധേയയായ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ പരാതി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയാണ്.
നിരപരാധിത്വം തെളിയിക്കാന്‍ ധാരാളം അവസരമുണ്ടായിരുന്നു. ആ ഘട്ടത്തിലൊന്നും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരവസരവും വിനിയോഗിക്കാതെ എല്ലാവരേയും വെല്ലുവിളിച്ച് മുന്നോട്ടുപോവുകയാണ് ചെയ്തത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പൊതുസമൂഹത്തിന് മുന്നില്‍ സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറയാമായിരുന്നു. അതൊന്നും ഇതുവരെ ഉണ്ടായില്ല.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും പുലര്‍ത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വവും നീതിബോധവും രാഹുല്‍ മാങ്കൂട്ടത്തില്‍ കാണിച്ചില്ല എന്ന് പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. അതിനിടയിലാണ് രണ്ടാമത്തെ പരാതി പാര്‍ട്ടിക്ക് ലഭിച്ചില്ല. സീരിയല്‍ പീഡകനായ വ്യക്തിയെ ഇനിയും ചുമക്കുന്നത് തിരഞ്ഞെടുപ്പ് സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാകുമെന്ന് നേതൃത്വം ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ ഇന്ന് മിക്കവാറും രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയേക്കും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top