രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി എഴുതി വാങ്ങാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം; എംഎല്‍എ സ്ഥാനത്ത് തുടരും

സ്ത്രീകളോടുളള മോശം പെരുമാറ്റം എന്ന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കും. രാജി എഴുതി വാങ്ങാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം കെപിസിസി പ്രസിഡന്റിന് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വിവാദങ്ങളിലേക്ക് ചര്‍ച്ചകള്‍ തിരിക്കേണ്ട എന്ന ധാരണയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാന്‍ വേഗത്തില്‍ തീരുമാനത്തിലേക്ക് എത്തിയത്.
ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ് ആരുടേയും പേര് പറഞ്ഞില്ലെങ്കിലും ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയാണ് എന്ന് വ്യക്തമാണ്. സമാനമായ മറ്റൊരു ആരോപണം ഉയര്‍ന്നപ്പോള്‍ ഹൂ കെയേഴ്‌സ് എന്ന് പറഞ്ഞത് മാങ്കൂട്ടത്തിലാണ്. ഇതാണ് റിനി ആവര്‍ത്തിച്ച് പറയുന്നത്. കൂടാതെ എഴുത്തുകാരി ഹണി ഭാസ്‌കരന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതും സംരക്ഷിക്കുന്നത് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിലാണ് എന്ന് പറഞ്ഞതിലും കോണ്‍ഗ്രസ് അപകടം മണക്കുന്നുണ്ട്.
സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ധാര്‍മികത പറഞ്ഞ് വലിയ വിമര്‍ശനം നടത്തിയ ആളാണ് പ്രതിപക്ഷ നേതാവി വിഡി സതീശന്‍. അതുകൊണ്ട് തന്നെ രാഹുലിന് എതിരെ നടപടി വേണം എന്ന് പറയാതിരിക്കാന്‍ കഴിയാത്ത അവസ്ഥിയിലാണ് പ്രതിപക്ഷ നേതാവും. യുവനേതാവിന്റെ മോശം പെരുമാറ്റം അറിയിച്ചിട്ടും മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ട് നടപടി ഉണ്ടായില്ല എന്ന ആരോപണവും കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ആരും പേര് പറഞ്ഞില്ലെങ്കിലും നടപടി എടുക്കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here