ആര് പറഞ്ഞു സുധാകരന്‍ വഴങ്ങിയെന്ന്; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം പാടെ തള്ളി കണ്ണൂര്‍എംപി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ കടുത്ത അതൃപ്തിയില്‍ കെ സുധാകരന്‍. പുനസംഘടന ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്താനുള്ള നിര്‍ദേശം കെ സുധാകരന്‍ പാടെ അവഗണിച്ചു. പുതിയ ഭാരവാഹികള്‍ക്കൊപ്പം മുന്‍ പിസിസി പ്രസിഡന്റുമാരോടും ചര്‍ച്ചകള്‍ക്ക് എത്താനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ സുധാകരന്‍ ഇതിന് തയാറായില്ല. സുധാകരന്‍ മാത്രമല്ല വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ഡല്‍ഹിയിലേക്ക് പോയിട്ടില്ല.

രോഗത്തിന്റേയും അവശതയുടേയും പേര് പറഞ്ഞ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയതിലാണ് സുധാകരന് അതൃപ്തി. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ സുധാകരന്‍ തയാറാണെന്ന നിലപാടിലായിരുന്നു. എന്നാല്‍ കേരളത്തില്‍ എത്തിയതോടെ നിലപാട് മാറ്റി. സ്ഥാനം പോകാതിരിക്കാന്‍ കഴിയുന്ന അത്രയും ശ്രമിക്കുകയും ചെയ്തു. നാട് മുഴുവന്‍ സുധാകരന്‍ തുടരണം എന്ന ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ ദേശീയ നേതൃത്വം തീരുമാനവുമായി മുന്നോട്ടു പോയി.

സുധാകരന്റെ നോമിനിയായ സണ്ണി ജോസഫിനെ പ്രസിഡന്റാക്കി സുധാകരനെ എഐസിസിയില്‍ ക്ഷണിതാവും. ഇതോടെ സുധാകരന്‍ പാര്‍ട്ടിക്ക് വഴങ്ങും എന്നായിരുന്നു കരുതിയിരുന്നത്. പുതിയ പ്രസിഡന്റിന്റെ ചുതലയേല്‍ക്കല്‍ ചടങ്ങില്‍ സുധാകരന്‍ നന്നായി സഹകരിക്കുകയും ചെയ്തു. ഇതോടെയാണ് പുനസംഘടന ചര്‍ച്ചയില്‍ സുധാകരനെ കൂടി ക്ഷണിച്ച് രംഗം ശാന്തമാക്കാന്‍ ശ്രമം നടന്നത്. എന്നാല്‍ അതിന് സുധാകരന്‍ വഴങ്ങിയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top