കോണ്‍ഗ്രസില്‍ ഓണസദ്യ വിവാദം; പ്രവര്‍ത്തകരെ കുനിച്ച് നിര്‍ത്തി ഇടിക്കുന്ന പോലീസ്, മുഖ്യമന്ത്രിക്കൊപ്പം സദ്യകഴിക്കുന്ന സതീശന്‍; വിമര്‍ശനം കടുക്കുന്നു

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം. മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതിന്റെ പേരിലാണ് സതീശനെതിരെ വിമര്‍ശനങ്ങള്‍ കനക്കുന്നത്. ഇന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പരസ്യമായി തന്നെ വിമര്‍ശനവുമായി രംഗത്ത് എത്തി. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തല്ലി ചതച്ച പോലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ കഴിച്ചത് ശരിയായ നടപടിയല്ലെന്ന് സുധാകരന്‍ പറഞ്ഞു. താനായിരുന്നു എങ്കില്‍ അങ്ങനെ ചെയ്യില്ലെന്നും സുധാകരന്‍ പറഞ്ഞു.
ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് ഓണാഘോഷത്തില്‍ പങ്കെടുത്തു. കെഎസ് ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്‍ നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു. ‘ ഞാന്‍ ചെയ്യില്ല. മോശമായി പോയി’.
പ്രതിപക്ഷ നേതാവിന്റെ നടപടിയില്‍ കോണ്‍ഗ്രസില്‍ നിന്ന് വിമര്‍ശിച്ചിരുന്നു. പല കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളിലും ഈ വിഷയം വലിയ ചര്‍ച്ച ആണ്. ക്രൂരമായ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രിയുമായി ഒരുമിച്ച് സദ്യ കഴിക്കുകയും ചിരിച്ച് സംസാരിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്നാണ് ചര്‍ച്ചകള്‍. ഇതിന് പിന്നാലെയാണ് മുന്‍കെപിസിസി പ്രസിഡന്റായ കെ സുധാകരന്‍ അണികള്‍ക്കൊപ്പം നിന്നും സതീശനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here