ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം; വലിയ പിഴവെന്ന് കെപിസിസി പ്രസിഡന്റ്

ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല എന്ന കോണ്‍ഗ്രസ് കേരളഘടകത്തിന്റെ വിവാദ എക്‌സ് പോസ്റ്റില്‍ നടപടി. ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും വിടി ബല്‍റാമിനെ നീക്കും. ദേശീയതലത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നടപടി. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് മുന്നേറ്റത്തിന് ശ്രമിക്കുന്നതിനിടയിലെ പോസ്റ്റ് ബിജെപി വലിയ ആയുധമാക്കിയിരിക്കുകയാണ്.

ജിഎസ്ടി കൗണ്‍സില്‍ പുതിയ നിരക്കുകള്‍ തീരുമാനിച്ചപ്പോള്‍ ബിഡിക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി നികുതി കുറച്ചിരുന്നു. ബീഡി പൊതിയുന്ന ഇലകളുടെ നികുതി നിരക്ക് 18 ശതമാനത്തില്‍നിന്ന് 5 ശതമാനമായും കുറച്ചു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് കേരളയുടെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

വലിയ വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ബീഡി-ബിഹാര്‍ പോസ്റ്റ് തെറ്റായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. വലിയ പിശകാണ് ഉണ്ടായിരിക്കുന്നത്. ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവും ഉണ്ടായി. കോണ്‍ഗ്രസ് ഒരിക്കലും ഇത് അംഗീകരിക്കുന്നില്ല. അത് കറക്ട് ചെയ്യാന്‍ വേണ്ടി ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിടി ബല്‍റാമിനാണ് ചാര്‍ജ് ഉള്ളത്. സംസാരിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് ഈ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബല്‍റാമിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ തീരുമാനമായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top