കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍ അന്തരിച്ചു; സൗമ്യനായി ദീർഘകാലം യുഡിഎഫിനെ നയിച്ച നേതാവ്

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പിപി തങ്കച്ചന്‍ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കൃഷി മന്ത്രിയായും നിയമസഭാ സ്പീക്കറായും മികവ് തെളിയിച്ച നേതാവായിരുന്നു തങ്കച്ചന്‍. കെപിസിസി പ്രസിഡന്റ് യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സൗമ്യമായ പ്രവര്‍ത്തനത്തിലൂടെ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ മികവുകാട്ടി.

1991 മുതല്‍ 1995 എട്ടാം നിയമസഭയിലെ സ്പീക്കറായിരുന്നു. 95ലെ എകെ ആന്റണി മന്ത്രിസഭയിലാണ് കൃഷി വകുപ്പിന്റെ ചുമതല വഹിച്ചത്. 2004 മുതല്‍ 2018 വരെ ദീര്‍ഘകാലം അദ്ദേഹം യുഡിഎഫ് മുന്നണിയെ നയിച്ചു. കെ കരുണാകരന്റെ ഏറെ അടുത്തു നിന്ന നേതാവായിരുന്നു. എന്നാല്‍ കരുണാകരന്‍ പാര്‍ട്ടി വിട്ട് ഡിഐസികെ രൂപകരിച്ചപ്പോള്‍ കോണ്‍ഗ്രസുകാരനായി തന്നെ തങ്കച്ചന്‍ ഉറച്ചു നിന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top