മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; ഓര്‍മ്മയായത് ആദര്‍ശ രാഷ്ട്രീയത്തിന്റെ സൗമ്യമുഖം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ മരണം സ്ഥിരീകരിച്ചു. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചയാളാണ് തെന്നല ബാലകൃഷ്ണപിള്ള.

1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി ജനിച്ചു. എംജി കോളജില്‍നിന്ന് ബിഎസ്സി നേടി. താഴെ തട്ടു മുതല്‍ പ്രവര്‍ത്തിച്ച് നേതാവായ ആളാമ്. ശൂരനാട് വാര്‍ഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി.

കൊല്ലം ഡിസിസി പ്രസിഡന്റായി ദീര്‍ഘകാലം കെപിസിസി സെക്രട്ടറിയായിരുന്നു. 1998 ലും 2004ലും കെപിസിസി അധ്യക്ഷനുമായി. അടൂരില്‍ നിന്ന് 1977ലും 1982ലും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1967, 80, 87 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 1991ലും 1992ലും 2003ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top