രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കാൻ സാധ്യത; കൈവിട്ട് നേതാക്കൾ; ചർച്ച തുടരുന്നു…

രാഹുലിനെ കൈവിടുകയാണ് കോൺഗ്രസ്. രാജിവച്ചേ മതിയാകൂ എന്ന നിലപാടിലാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. രാഹുലിനെതിരെ ഇനിയും വെളിപ്പെടുത്തലുകൾ വരാൻ സാധ്യതയുണ്ട്, അത് പാർട്ടിയെ വല്ലാതെ ബാധിക്കും. അതിനാൽ ഇപ്പോഴേ രാജി വാങ്ങണമെന്ന നിലപാട് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതിനെ പറ്റിയുള്ള നിയമോപദേശം തേടാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഉണ്ടായാൽ അത് കോൺഗ്രസിന് വൻ തിരിച്ചടിയാകും. രാജി വെച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന നിലയ്ക്കും ചർച്ചകൾ വരുന്നുണ്ട്.

നേരിട്ടും അല്ലാതെയും പലരും രാജി ആവശ്യം രാഹുലിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ പിന്തുണയ്ക്കുന്ന ഒരുപക്ഷം ഇപ്പോഴും ഉണ്ട്. പരസ്യമായി പിന്തുണച്ചില്ലെങ്കിലും ഷാഫി പറമ്പിൽ ഇക്കൂട്ടത്തിലാണ്. രാഹുലിന്റെ നെല്ലിമൂട് ഉള്ള വീട്ടിൽ ചർച്ചകൾ നടക്കുന്നുണ്ട്. നിർണായക തീരുമാനം ഇന്ന് തന്നെ ഉണ്ടാകാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top