ശശി തരൂരിന് വീര്‍ സവര്‍ക്കര്‍ അവാര്‍ഡ്; താമരത്തണിലേക്ക് അടുത്ത് വിശ്വപൗരൻ

കോണ്‍ഗ്രസിനകത്തോ, പുറത്തോ എന്നറിയാതെ മോദി സ്തുതികളുമായി കളം നിറഞ്ഞു നില്‍ക്കുന്ന വര്‍ക്കിംഗ് കമ്മറ്റി അംഗം ഡോ ശശി തരൂര്‍ എംപി ക്ക് വീര്‍ സവര്‍ക്കര്‍ അവാര്‍ഡ്. സംഘ പരിവാറുമായി അടുപ്പം പുലര്‍ത്തുന്ന ദ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (HRDS) എന്ന സന്നദ്ധ സംഘടനയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 13 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഈ മാസം 10ന് ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ബിജെപിയുമായും സംഘപരിവാറുമായി ശശി തരൂര്‍ അടുക്കുന്നതിന്റെ സൂചനയായിട്ടാണ് അവാര്‍ഡിനെ കാണുന്നത്. ഗാന്ധി വധത്തില്‍ സഹ ഗൂഡാലോചനക്കാരനായി കുറ്റം ചുമത്തപ്പെട്ട സവര്‍ക്കറെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. ഹിന്ദുത്വ ആശയത്തിന്റെ ശില്പി എന്നറിയപ്പെട്ട വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ആശയങ്ങള്‍ക്കും സ്മരണകള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം വലിയ പ്രചാരം നല്‍കുന്നുണ്ട്.

പൊതുജീവിതത്തില്‍ ഇന്നുകാണുന്ന ഹിംസാത്മക ഹിന്ദുത്വമല്ല യഥാര്‍ഥ ഹിന്ദുത്വമെന്നു ശക്തിയുക്തം വാദിച്ചിരുന്ന ശശി തരൂര്‍ ഈയടുത്തകാലത്തായി ബിജെപിക്കും പ്രധാനമന്ത്രിക്കും ഏറെ പ്രീയപ്പെട്ടവനായി മാറി. തരം കിട്ടുമ്പോഴൊക്കെ തന്നെ എംപിയാക്കിയ കോൺഗ്രസിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി മുറിവേൽപ്പിക്കുന്നത് പതിവാക്കിയിരിക്കയാണ് തരൂർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top