മുല്ലപ്പള്ളിക്ക് മാത്രമല്ല സുധാകരനും മോഹം; ഭരണത്തിന് സാധ്യത വര്‍ദ്ധിച്ചതോടെ നേതാക്കളുടെ തിക്കുംതിരക്കും

തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന സാധ്യത വന്നതോടെ കോണ്‍ഗ്രസില്‍ സീറ്റിനായി ഇപ്പോഴേ തിക്കും തിരക്കും. മുതിര്‍ന്ന നേതാക്കളും നിലവിലെ എംപിമാരും അടക്കം മത്സരിക്കാന്‍ തയാറായി രംഗത്ത് എത്തിയിരിക്കുകയാണ്. സീറ്റ് ഉറപ്പിച്ചവര്‍ മഉഖ്യമന്ത്രി സ്ഥാനത്തിനായി ഇപ്പോഴേ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളുടെ രംഗപ്രവേശനുവം.

മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കാനുള്ള താല്പര്യം ആദ്യം അറിയിച്ച് രംഗത്ത് എത്തിയത്. പാര്‍ട്ടിക്കുള്ളില്‍ തമ്മില്‍ തല്ലാതെ മുന്നോട്ടു പോയാല്‍ അധികാരം പിടിക്കാം എന്ന ഉപദേശം നല്‍കിയതിന് ഒപ്പമാണ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാം എന്ന് തുറന്ന് പറഞ്ഞത്. എവിടെ മത്സരിച്ചാലും തനിക്ക് സ്വീകാര്യത ഉണ്ട് എന്ന് ആവര്‍ത്തിച്ച് പറയുതയാണ് മുല്ലപ്പള്ളി. 2021 നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്. അന്ന് മുതല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് മുല്ലപ്പള്ളി.

മറ്റൊരു കെപിസിസി പ്രസിഡന്റ് കെ സുധാകരനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തി. “ഇക്കാര്യം തീരുമാനിക്കേണ്ടത് ഞാനല്ല, പാര്‍ട്ടിയാണ്. എനിക്ക് ഒരു പാര്‍ട്ടിയുണ്ട്. എന്റെ പാര്‍ട്ടി പറയുന്നത് ഞാന്‍ കേള്‍ക്കും. പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ മത്സരിക്കും. ഇല്ലെങ്കില്‍ ഇല്ല. വ്യക്തിപരമായി എനിക്ക് മത്സരിക്കണമെന്നോ വേണ്ടെന്നോ ഇല്ല” എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

നിലവിലെ എംപിമാര്‍ മത്സരിക്കേണ്ട എന്ന് കോണ്‍ഗ്രസില്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍ ഭരണം ലഭിക്കാന്‍ സാധ്യതയുണ്ട് എന്നതോടെ ഇതില്‍ മാറ്റം വരുത്തണം എന്ന് കോണ്‍ഗ്രസിലെ ചില എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവാക്കള്‍ക്ക് കൂടിതല്‍ അവസരം നല്‍കണം എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനുള്ള. അതുകൊണ്ട് തന്നെ മുതിര്‍ന്ന നേതാക്കളുടെ ഈ രംഗപ്രവേശനം പാര്‍ട്ടിക്ക് തലവേദനയാകും എന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top