കോൺഗ്രസ് ഇനി ഖദർ വിവാദത്തിലേക്ക്; ക്യാപ്റ്റൻ – മേജർ തർക്കത്തിന് തത്കാലം ഇടവേള

ക്യാപ്റ്റൻ – മേജർ തർക്കത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ ഖദർ വിവാദം ചൂടുപിടിക്കുകയാണ്. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്ന അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. വസ്ത്രമേതായാലും മനസ് നന്നായാൽ മതിയെന്ന് കെ എസ് ശബരീനാഥന്റെ തിരിച്ചടി. ഫേസ്ബുക്ക് വാളുകൾ ചർച്ചകളും വിമർശങ്ങളും കൊണ്ട് നിറയുകയാണ്.

യുവനേതാക്കൾ കൂടുതലും ഖാദി ഒഴിവാക്കി, കളർ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അജയ് തറയിലിന്റെ വിമർശനം.
ഖദർ വസ്ത്രവും മതേതരത്വവുമാണ് കോൺഗ്രസിന്റെ അസ്തിത്വം. മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ് ഖദർ.
ഖദർ ഒഴിവാക്കുന്നതാണ് ന്യൂജെൻ എന്ന ധാരണ, മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് അനുകരിക്കുന്നത് കാപട്യമെന്നും അജയ് തറയിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഖദർ വിമർശനം ചർച്ചയായതോടെ കെ എസ് ശബരീനാഥൻ ഫേസ്ബുക്കിൽ തന്നെ മറുപടിയുമായെത്തി. തൂവെള്ള ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോൾ കാണാൻ കഴിയില്ലെന്നായിരുന്നു ശബരീനാഥന്റെ മറുപടി. ഖദർ ഷർട്ട് സാധാരണ വസ്ത്രം പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. ഒരു ഖദർ ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ചെയ്യാനാവുമെന്നും പരിഹാസ രൂപേണ ശബരീനാഥൻ പറയുന്നു. വസ്ത്രധാരണം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

കാലത്തിനനുസരിച്ചുള്ള മാറ്റം വേണമെന്നായിരുന്നു ഭൂരിഭാഗം നേതാക്കളുടെയും പ്രതികരണം. ക്യാപ്റ്റൻ – മേജർ തർക്കത്തിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ വലിയ വിമർശനമാണ് ഉയർന്നത്. തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ മറ്റ് ചർച്ചകളിലേക്ക് വഴിമാറി പോകുന്നത് ഗുണകരമാകില്ലെന്നും വിലയിരുത്തലും പാർട്ടിക്കുള്ളിൽ ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top