NSSനെ വരുതിയിലാക്കാൻ കോൺഗ്രസ്; ഒന്നിന് പുറകെ ഒന്നായി നേതാക്കന്മാർ പെരുന്നയിലേക്ക്

ശബരിമല വിഷയത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച NSSനെ വരുതിയിലാക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾ തുടരുന്നു. അതിന്റെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പെരുന്നയിലെത്തി NSS ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടു. സൗഹൃദ സന്ദർശനമെന്ന് തിരുവഞ്ചൂർ പറഞ്ഞു. ശബരിമല വിഷയത്തിൽ എൻഎസ്എസിന് വ്യക്തമായ നിലപാടുണ്ട് തന്റെ സന്ദർശനത്തിന് പ്രത്യേക രാഷ്ട്രീയ ലക്ഷ്യമൊന്നും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

Also Read : എന്‍എസ്എസ് ഇപ്പോഴും സമദൂരത്തില്‍ത്തന്നെ; സുകുമാരന്‍ നായരെ കണ്ട് പിജെ കുര്യന്‍

ഇതിനു മുന്നേ പെരുന്നയിൽ എത്തി സുകുമാരൻ നായരെ കണ്ട് സംസാരിച്ചു മടങ്ങിയ കോൺഗ്രസ് നേതാക്കന്മാരും തങ്ങളുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല എന്ന നിലപാടിലായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനും കൊടിക്കുന്നിൽ സുരേഷ് എംപിയും കഴിഞ്ഞ ദിവസം NSS ആസ്ഥാനം സന്ദർശിച്ചിരുന്നു.

Also Read : കട്ടപ്പ പോസ്റ്റര്‍ വീണ്ടും; പിണറായിയെ പിന്തുണച്ച സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം തുടരുന്നു

‘NSSനെ അനുനയിപ്പിക്കാൻ ആര് ശ്രമിക്കുന്നു, സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാം’ എന്ന നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ചെങ്കിലും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പെരുന്നയിലേക്കുള്ള ഒഴുക്ക് NSS എടുത്ത സർക്കാർ അനുകൂല നിലപാടിനെ കോൺ​ഗ്രസ് ഭയക്കുന്നു എന്നതിന്റെ ലക്ഷണമാണ്. പലഭാഗങ്ങളിലിലും തനിക്കെതിരെ ബാനറുകളും പോസ്റ്ററുകളും ഉപയോഗിച്ചുകൊണ്ട് പ്രചരണങ്ങൾ നടക്കുമ്പോഴും എൻഎസ്എസ് ജനറൽ സെക്രട്ടറി നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top