ക്രിസംഘികള്‍ വെട്ടുകിളികളാകുന്നു; വോട്ട് ഉറപ്പിക്കാന്‍ ക്രിസ്ത്യാനിയെ ഇന്ദിരാഭവനില്‍ ഇരുത്താന്‍ കോണ്‍ഗ്രസ്; പ്രഖ്യാപനം ഉടന്‍

കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വന്തം എന്ന് കരുതിയിരുന്നതാണ് ക്രൈസ്തവ വോട്ട് ബാങ്ക്. എന്നാല്‍ അതില്‍ വലിയ വിള്ളല്‍ വീണത് കോണ്‍ഗ്രസ് മനസിലാക്കിയത് വൈകിയാണെന്ന് മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിയാണ് കോണ്‍ഗ്രസിനെ അത്തരമൊരു ചിന്തയിലേക്ക് നയിച്ചത്. ഇതോടെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെ ഇരുത്താന്‍ പാര്‍ട്ടിയില്‍ ആലോചന തുടങ്ങിയത്.
എകെ ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ഉമ്മന്‍ചാണ്ടി അന്തരിക്കുകയും ചെയ്തതോടെ തലപ്പൊക്കമുളള ഒരു ക്രിസ്ത്യന്‍ നേതാവ് കോണ്‍ഗ്രസിനില്ല. ആ പ്രതിസന്ധിക്കാണ് കെപിസിസി പ്രസിഡന്റായി ഒരാളെ ഇരുത്തി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അവസാനഘട്ടത്തില്‍ ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ആന്റോ ആന്റണിയുടെ പേര് ഏറെക്കുറേ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കി.
ക്രൈസ്തവര്‍ക്കിടയില്‍ സ്വധീനം ഉറപ്പിക്കാന്‍ ബിജെപി സജീവ ശ്രമം നടക്കുന്നുണ്ട്. ഇതിനായി കാസ പോലുളള സംഘടനകളെ സജീവമായി രംഗത്തിറക്കുന്നുമുണ്ട്. ക്രിസംഘികളുടെ ഈ പ്രകടനം തന്നെയാണ് കോണ്‍ഗ്രസിനേയും ആശങ്കയിലാക്കിയത്. തങ്ങളുടെ പെട്ടിയില്‍ വീഴേണ്ട വോട്ടുകള്‍ വഴിമാറുന്നതിലെ അപകടം ഒഴിവാക്കാനാണ് ശ്രമം. ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താമെന്ന ചിന്തയും ഇതിനു പിന്നിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here