നേതൃത്വത്തോട് കലഹം തുടർന്ന് തരൂർ; ഖാർഗെക്കെതിരെയും പരിഹാസം

മോദിസ്തുതി ആവർത്തിക്കുന്ന ശശി തരൂരിനെതിരെ ഇത്തവണ രൂക്ഷവിമർശനം ഉയർത്തിയത് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ്. “ഞങ്ങൾക്ക് ആദ്യം രാജ്യം, പക്ഷേ ചിലർക്ക്, ആദ്യം മോദി” എന്ന് പറഞ്ഞു കൊണ്ട് രൂക്ഷമായ ഭാഷയിലാണ് ഖാർഗെ തരൂരിനെ വിമർശിച്ചത്. തരൂരിനെതിരെ നേതൃത്വത്തിന്റെ ഏറ്റവും ശക്തവും പരസ്യവുമായ പരാമർശം ആണിത്.
മണിക്കൂറുകൾക്കുള്ളിൽ തന്നെ മറുപടിയുമായി തരൂർ രംഗത്തെത്തി. തന്റെ എക്സ് അക്കൗണ്ടിൽ അദ്ദേഹം പങ്കുവെച്ച പോസ്റ്റ് വലിയ ചർച്ചയാവുകയാണ്. പറക്കുന്ന പക്ഷിയുടെ ഫോട്ടോ പങ്കുവച്ചു കൊണ്ട് തരൂർ ട്വീറ്റ് ചെയ്തത്, “പറക്കാൻ അനുവാദം ചോദിക്കരുത്, ചിറകുകൾ നിങ്ങളുടേതാണ്, പക്ഷെ ആകാശം ആരുടേതുമല്ല” എന്നാണ്.
പ്രധാനമന്ത്രി മോദിയുടെ കരുത്തും ആഗോള ഇടപെടലും ഇന്ത്യക്ക് മുതൽക്കൂട്ടാണെന്ന് ‘ദ ഹിന്ദു’വിൽ തരൂർ എഴുതിയ ലേഖനമാണ് ഇപ്പോഴത്തെ വിമർശനങ്ങൾക്ക് കാരണം. പക്ഷെ ഇത് താൻ ബിജെപിയിൽ ചേരാൻ പോകുന്നതിന്റെ അടയാളമായി കാണരുതെന്ന് തരൂർ വ്യക്തമാക്കി. ദേശീയ താൽപര്യവും ഐക്യത്തിനുള്ള ആഹ്വാനവുമാണ് തൻ്റെ ഉദ്ദേശ്യം എന്നാണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here