ഷാഫി പറമ്പിലിനെ പോലീസ് തല്ലിയത് തന്നെ; മൂക്കിന്റെ എല്ലിന് രണ്ട് പൊട്ടല്‍; സിപിഎം സോഷ്യല്‍ മീഡിയ പ്രചരണം തെറ്റ്

ഷാഫി പറമ്പില്‍ എംപിയെ പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഉണ്ടായ പോലീസ് നടപടിക്ക് ഇടയിലാണ് ഷാഫിക്ക് മര്‍ദനമേറ്റത്. എംപിയുടെ മൂക്കിന്റെ എല്ലിനു രണ്ടു പൊട്ടലുണ്ട്. ശസ്ത്രക്രിയ ഇന്നലെ രാത്രി തന്നെ നടത്തുകയും ചെയ്തു.
ഷാഫി പറമ്പിലിനെ മര്‍ദിച്ചില്ലെന്നായിരുന്നു പോലീസ് വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന വീഡിയോ. ഇതില്‍ പോലീസ് ലാത്തി ഉപയോഗിച്ച് തല്ലുന്നത് വ്യക്തമായി കാണാം. ഇതോടെ ഷാഫിയുടെത് അഭിനയമാണെന്ന സിപിഎം സൈബര്‍ ഹാന്‍ഡിലുകളിലെ പ്രചരണവും പാളുകയാണ്. ഇന്നലെ രാത്രിയിലാണ് പേരാമ്പ്രയില്‍ സംഘര്‍ഷമുണ്ടായത്.
30 വര്‍ഷത്തിനുശേഷം സികെജി കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെഎസ്യു വിജയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഹര്‍ത്താലിനിടെ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിനു പരുക്കേറ്റു. തുടര്‍ന്ന് വൈകിട്ട് എല്‍ഡിഎഫും യുഡിഎഫും പ്രകടനം നടത്തി. ഇതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. ഷാഫി ഉള്‍പ്പെടെ പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് മര്‍ദനത്തില്‍ ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here