സുധാകരൻ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചതിൽ മുരളീധരന് രോഷം; കോൺഗ്രസിന് തലവേദനയായി യുവനേതാവ്

ലൈംഗികാരോപണ വിവാദത്തിൽ ഉഴറുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നു. കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ രാഹുലിനെ അനുകൂലിച്ച് പരസ്യമായ നിലപാട് പ്രകടമാക്കിയപ്പോഴേക്കും കെ മുരളീധരൻ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തി. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നുമാണ് കെ സുധാകരൻ പറഞ്ഞത്.

Also Read : ‘രാഹുൽ മാങ്കൂട്ടമല്ല, മനോനിലയാണ് പ്രശ്നം; ഇനിയും പഠിച്ചില്ലെങ്കിൽ പാർട്ടിയുണ്ടാകില്ലെന്ന്’ വനിതാ നേതാവ്

എന്നാൽ, കെ സുധാരകൻ്റെ നിലപാടുകളെ തള്ളികൊണ്ട് കെ. മുരളീധരൻ രംഗത്തെത്തുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണ്. അതിനാൽ, നേതാക്കളോടൊപ്പം പൊതുവേദികൾ പങ്കിടാൻ അനുമതിയില്ല. ഈ വിഷയത്തിൽ കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ പാർട്ടിക്ക് കഴിയില്ല. കെ. സുധാകരൻ രാഹുലിനെ അനുകൂലിച്ച് നടത്തിയ പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുന്നുണ്ടെന്നും മുരളീധരൻ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top