മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി; പോലീസിനേയും സമീപിച്ചു

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. രാഹുലിന്റെ മോശം പെരുമാറ്റം സംബന്ധിച്ച് തുറന്ന് പറഞ്ഞതോടെ വലിയ സൈബര്‍ ആക്രമണം നേരിടുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സൈബര്‍ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയിട്ടുണ്ട്.

ALSO READ : രാഹുല്‍ വിവാദം സഭയിലും സി.പി.എമ്മിന് ലോട്ടറിയാകും; ഏകാഭിപ്രായമില്ലാതെ പ്രതിപക്ഷം; രാഹുലിനെ തള്ളാതെ കോൺഗ്രസിൽ ഒരുവിഭാഗം

രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, ക്രൈം നന്ദകുമാര്‍ എന്നിവരുടെ പേരുകളും വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവയുടെ വിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകീര്‍ത്തികരമായ പ്രചാരണം നടത്തി മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

റിനി ആന്‍ ജോര്‍ജ്ിന്റെ ആരോപണങ്ങളോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങള്‍ ശക്തമായത്. മോശമായ സന്ദേശങ്ങള്‍ അയച്ചു എന്നു മാത്രമായിരുന്നു റിനിയുടെ പരാതി. രാഹുലിന്റെ പ്രവര്‍ത്തികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും റിനി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ അബോര്‍ഷന് അടക്കം നിര്‍ബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നത്. പിന്നാലെ കോണ്‍ഗ്ര്‌സ രാഹുലിനെതിരെ നടപടി എടുക്കുകയും ചെയ്തു.

ALSO READ : രാഹുല്‍ മാങ്കൂട്ടത്തില്‍ ഏകനായി ഇരിക്കണം; കോണ്‍ഗ്രസും സതീശനും അടുപ്പിക്കില്ല; അവധിക്കും നിയമസഭയുടെ അനുമതി വേണം

റിനി ആന്‍ ജോര്‍ജിന് എതിരെ മത്രമല്ല രാഹുലിന് എതിരെ നടപടി എടുത്തതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ നിന്നാണ് ആക്രമണം ഉണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top