കുഞ്ഞിനെ കൊല്ലില്ലെന്ന് മാങ്കൂട്ടത്തിലിനോട് കരഞ്ഞ് പറഞ്ഞ പെണ്‍കുട്ടി ആര്; ക്രൈബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുന്നു

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങളില്‍ ഇരകളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന്റെ ശ്രമം. പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളിലുള്ളത് ആരാണ് എന്നാണ് പരാശോധന നടത്തുന്നത്. ഇരകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി പരാതി ഉണ്ടെങ്കില്‍ കേസെടുക്കാനാണ് ശ്രമം. നിലവില്‍ ലഭിച്ച പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ മെസ്സജേുകളയച്ചു, ഫോണ്‍ വഴി ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബിഎന്‍എസ് 78(2), 351 കേരള പോലീസ് ആക്ട് 120 (0) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല.
നിലവില്‍ പരാതി നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് ഒപ്പമാണ് ഇരകളെ കണ്ടെത്താനുളള അന്വേഷണവും നടത്തുന്നത്. രാഹുലിന്റേത് എന്ന പേരില്‍ പുറത്തുവന്ന ശബ്ദ സംഭാഷണത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതും കൊല്ലാന്‍ സെക്കന്‍ഡുകള്‍ മാത്രംമതി എന്ന് ഭീഷണിപ്പെടുത്തുന്നതുമാണ് ഉള്ളത്. സ്വന്തം കുഞ്ഞിനെ എങ്ങനേയും ഇല്ലാതാക്കി തന്റെ രാഷ്ട്രീയ കരിയര്‍ സുരക്ഷിതമാക്കാനുള്ള ശ്രമമാണ് ഓഡിയോയില്‍ ഉള്ളത്. സ്വന്തം നാട്ടില്‍ പോലും നില്‍ക്കാന്‍ കഴിയാതെ മാറി നില്‍ക്കുന്ന തന്റെ ദുരവസ്ഥ പെണ്‍കുട്ടി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും രാഹുല്‍ ശ്രദ്ധിക്കുന്നു പോലുമില്ല. കുഞ്ഞ് വേണ്ട അബോര്‍ഷന്‍ നടത്തണം. കുഞ്ഞ് ഉണ്ടായാല്‍ എന്നായാലും തനിക്ക് അത് ഒരു ബാധ്യതയാകും എന്നാണ് രാഹുല്‍ ആവര്‍ത്തിച്ച് പറയുന്നത്. രാഹുല്‍ ചെയ്യുന്നതു പോലെ കുഞ്ഞിനോട് ക്രൂരത കാണിക്കില്ല. താന്‍ വളര്‍ത്തും എന്നും പെണ്‍കുട്ടി പറയുന്നുണ്ട്. ഇതോടെയാണ് രാഹുലിന്റെ ഉള്ളിലെ ക്രമിനല്‍ പുറത്തേക്ക് വന്നത്. അസഭ്യം പറയുകയും കൊല്ലാന്‍ സെക്കന്റുകള്‍ മാത്രം മതിയെന്ന് ചിരിയോടെ പറയുകയും ചെയ്തു.
സൈബര്‍ വിദഗ്ദ്ധരെ അടക്കം ഉള്‍പ്പെടുത്തിയാണ് കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. പാരിതിക്കാരില്ല തെളിവില്ല ഓഡിയോ സംഭഷാണത്തിന് ആധികാരികതയില്ല തുടങ്ങിയ കോണ്‍ഗ്രസ് ആരോപണങ്ങളെ പൊളിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here