സ്ത്രീ വിഷയത്തില്‍ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിലെന്ന് സിപിഎം; സുന്ദരിയായ ഏത് സ്ത്രീയെ കണ്ടാലും ബംഗ്ലൂരുവിലേക്ക് ട്രിപ്പിന് ക്ഷണിക്കും

ലൈംഗികാരോപണത്തില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും തമ്മില്‍ സ്ത്രീവിഷയത്തില്‍ കൂട്ടുകച്ചവടമാണ് നടക്കുന്നതെന്ന് സിപിഎം. രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു. അതുകൊണ്ട് തന്നെയാണ് രാഹുലിനെ ഷാഫി ഒരുഘട്ടത്തിലും തള്ളിപ്പറായത്തത്. കോണ്‍ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു.
ഷാഫി പറമ്പില്‍ രാഹുലിനെക്കാള്‍ മോശമായാണ് സ്ത്രീകളെ സമീപിക്കുന്നത്. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന ഗുരുതര ആരോപണവും സുരേഷ് ബാബു ഉന്നയിച്ചു. പല കാര്യങ്ങളും പൊതുവായി പറയാന്‍ പറ്റില്ല. ഒരു പൊതുപ്രവര്‍ത്തകനും ഇതുപോലെ ആകാന്‍ പാടില്ലെന്നും സുരേഷ് ബാബു പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെ കൂടി ലക്ഷ്യമിട്ട് സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്.
ALSO READ : ഒടുവിൽ ഓഫീസിലേക്ക് എത്തിയത് MLA ബോർഡ് ഇല്ലാത്ത കാറിൽ; ആരോപണങ്ങളിൽ മിണ്ടാട്ടമില്ല
സിപിഎം ആരോപണങ്ങളേട് പ്രതികരണവുമായി ഷാഫി പറമ്പിലും രംഗത്ത് എത്തിയിട്ടുണ്ട്. ഇതാണോ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അജണ്ടയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. സുരേഷ് ബാബു ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി പറയുന്നില്ല. രാഷ്ട്രീയം പറയുന്നതിന് പകരം ഒരു ജില്ലാ സെക്രട്ടറി ഇത്രയും തരംതാഴാന്‍ പാടില്ലെന്നും ഷാഫി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here