ശബരിമല ലൈവായി നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കം തകര്‍ത്ത് അടൂര്‍ പ്രകാശ്; ദിലീപിനെ ന്യായീകരിച്ച് കുളമാക്കി; നേതാക്കള്‍ നെട്ടോട്ടത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് പരമാവധി പ്രതിരോധത്തില്‍ ആക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പ്രയോഗിച്ചിരുന്നത്. ആദ്യഘട്ടങ്ങളില്‍ അത് സജീവമായി നടന്നെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിന് എതിരെ ബലാത്സംഗ പരാതി വന്നതോടെ ചര്‍ച്ചകള്‍ അതിലേക്ക് മാറി. ഒടുവില്‍ രാഹുലിനെ പുറത്താക്കിയ ശേഷമാണ് ശബരിമല വീണ്ടും ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത്. പോളിങ് ദിവസവും ശബരിമല തന്നെ ഉന്നയിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല അയ്യപ്പനോട് കളിച്ചവര്‍ ഒന്നും രക്ഷപ്പെടില്ലെന്ന് പറഞ്ഞ് ഇതിന് തുടക്കവും കുറിച്ചു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ നീക്കത്തെ പാടെ തകര്‍ത്തിരിക്കുകയാണ് യുഡിഎഫ് കണ്‍വീനറായ അടൂര്‍ പ്രകാശ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചും അതിജീവിതയായ നടിയെ പാടെ അവഗണിച്ചുമുള്ള അടൂര്‍ പ്രകാശിന്റെ പ്രതികരണം ചര്‍ച്ചയായി. ഇതോടെ കോണ്‍ഗ്രസ് വെട്ടിലുമായി. ദിലീപിനെ വെറുതെവിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് വേറെ പണിയില്ലാത്തതു കൊണ്ടാണെന്നും നടനെ ദ്രോഹിക്കാനുമാണ് എന്നൊക്കെയുള്ള പരാമര്‍ശത്തോടെ വിഷയം കടുത്തു. ഇതോടെ അടൂര്‍ പ്രകാശിനെ തള്ളിപ്പറഞ്ഞ് മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.
വീണു കിട്ടിയ ആയുധം സിപിഎം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് പുറത്തു വന്നിരിക്കുന്നത് എന്ന തരത്തില്‍ സിപിഎം ആഘോഷിക്കുകയാണ്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗക്കേസുകളും കോണ്‍ഗ്രസ് ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നു എന്ന ആരോപണവും ശക്തമായി ഉന്നയിക്കുന്നുണ്ട്. സര്‍ക്കാര്‍ അതിജീവിതയായ നടിക്കൊപ്പമാണ് എന്ന് പറഞ്ഞ് മുഖ്യമന്ത്രിയും രംഗത്ത് എത്തിയിട്ടുണ്ട്.
വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയിലൂടെ മുന്നണിയുടെ സാധ്യതകളെ തന്നെ കണ്‍വീനര്‍ തകര്‍ത്തു എന്ന വിമര്‍ശനവും സജീവമാണ്. വ്യക്തിപരമായ അഭിപ്രായം എന്ന് പറഞ്ഞ് ന്യായീകരണം നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here