മോദി സര്‍ക്കാരിന്റെ ക്ഷണം ബഹുമതിയെന്ന് ശശി തരൂര്‍; പാര്‍ട്ടിയിലെ അതൃപ്തിയല്ല ദേശതാല്‍പര്യം മുഖ്യം

രാഹുല്‍ ഗാന്ധി നേരിട്ട് നല്‍കിയ പട്ടിക തള്ളി ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള സമിതിയെ നയിക്കാനുള്ള ചുമതല ഏല്‍പ്പിച്ച മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ശശി തരൂര്‍. ക്ഷണം വലിയ ബഹുമതിയായി കാണുന്നു. അതിനാല്‍ ക്ഷണം സ്വീകരിക്കുന്നതായു തരൂര്‍ കുറിച്ചു.

ദേശതാല്‍പര്യമാണ് പ്രധാനം. രാജ്യം തന്റെ സേവനം ആവശ്യപ്പെട്ടാല്‍ അതിന് എപ്പോഴും തയാറാണെന്നും തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, മുന്‍ ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എംപിമാരായ സയീദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരുടെ പേരുകളാണ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് നല്‍കിയത്. എന്നാല്‍ ഈ പട്ടികയ്ക്ക് പുറത്ത് നിന്നാണ് തരൂര്‍ നയിക്കാന്‍ എത്തിയത്.

പാര്‍ട്ടിയോട് ആലോചിക്കാതെ ക്ഷണം സ്വീകരിച്ച ശശി തരൂരിന്റെ നടപടിയില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ട്. എന്നാല്‍ ഇപ്പോള്‍ അതുസംബന്ധിച്ച് ഒരു ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top