കോൺഗ്രസ് റാലിയിൽ പ്രധാനമന്ത്രിക്കെതിരെ വിവാദ മുദ്രാവാക്യം; ആഞ്ഞടിച്ച് ബിജെപി

ഡൽഹിയിൽ കോൺഗ്രസ് നടത്തിയ മെഗാ റാലിയുടെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ മുദ്രാവാക്യങ്ങൾ. ചില കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും അദ്ദേഹത്തിന്റെ ഭരണം അവസാനിക്കുമെന്ന് വെല്ലുവിളിക്കുന്നതും പുറത്തുവന്ന വിഡിയോയിൽ ഉണ്ട്.

വീഡിയോ പുറത്തു വന്നത് വലിയ ചർച്ചയായിരുന്നു. ഇതിൽ പിന്നാലെയാണ് ബിജെപിയും രംഗത്തെത്തിയത്. കോൺഗ്രസിന്റെ യഥാർത്ഥ ലക്ഷ്യം ‘വോട്ട് തട്ടിപ്പല്ല’, മറിച്ച് പ്രധാനമന്ത്രി മോദിയെ ഇല്ലാതാക്കുക എന്നതാണ്. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (SIR) പേര് പറഞ്ഞ് അവർ മോദിയെ ലക്ഷ്യമിടുന്നു എന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.

പ്രധാനമന്ത്രിയെ അപമാനിക്കുന്നത് ജനങ്ങൾ സഹിക്കില്ല. മോദിക്കെതിരെ മോശം വാക്കുകൾ ഉപയോഗിക്കുമ്പോഴെല്ലാം ജനങ്ങൾ കോൺഗ്രസിനെ തോൽപ്പിക്കുകയാണെന്ന് ബിജെപി വക്താവ് സംബിത് പാത്രയും പറഞ്ഞു. തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ മാത്രം വോട്ട് തട്ടിപ്പ് ആരോപിക്കുന്ന കോൺഗ്രസ്, നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണ് ഈ റാലി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, ബിജെപിയുടെ ആരോപണങ്ങൾ പച്ചക്കള്ളവും വ്യാജ വാർത്തയുമാണെന്നാണ് കോൺഗ്രസ് എംപി സയ്യിദ് നാസിർ ഹുസൈൻ പറഞ്ഞത്. വോട്ട് തട്ടിപ്പ് ആരോപണങ്ങൾ ഉന്നയിച്ചും വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ (SIR) പ്രതിഷേധിച്ചുമാണ് കോൺഗ്രസ് ഡൽഹിയിലെ രാംലീല മൈതാനത്ത് ഈ വലിയ റാലി സംഘടിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top