രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ്; മോശം സന്ദേശം അയച്ചു; ഷാഫി പറമ്പിലിനെ അറിയിച്ചപ്പോള്‍ പുച്ഛിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറിയെന്ന് വനിതാ നേതാവ് എംഎ ഷഹനാസ്. കെപിസിസി സാംസ്‌കാരിക സാഹിതി ജനറല്‍ സെക്രട്ടറിയും എഴുത്തുകാരിയുമാണ് ഷഹനാസ്. മോശം സന്ദേശം അയച്ചു എന്നാണ് ഷഹനാസിന്റെ പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ ഷാഫി പറമ്പില്‍ പുച്ഛിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. ഷാഫി ഇക്കാര്യം നിഷേധിച്ചാല്‍ തെളിവ് നല്‍കാമെന്നും ഷഹനാസ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മോശം സ്വഭാവം കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. കര്‍ഷക സമരത്തില്‍ പങ്കെടുത്ത സമയത്താണ് രാഹുല്‍ മോശം സന്ദേശം അയച്ചത്. ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ എന്തുകൊണ്ടാണ് അറിയിക്കാതെ പോയി എന്ന് ചോദിച്ചാണ് ആദ്യം സന്ദേശം അയച്ചത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ഒരുമിച്ച് പോകാം എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് കരുതി വീണ്ടും പങ്കെടുക്കാം എന്ന് അറിയിച്ചു. അപ്പോള്‍ മറുപടി നല്‍കിയത് എല്ലാവരും കൂടി അല്ല നമ്മള്‍ രണ്ടാള്‍ക്കും മാത്രം പോകാം എന്നായിരുന്നു. അതിന് മറുപടി അപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും ഷഹനാസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിലെ നിരവധി പെണ്‍കുട്ടികളോട് മോശമായി പെരമാറിയിട്ടുണ്ട്. അവരെ ചൂഷണം ചെയ്തിട്ടുണ്ട്. അവരെല്ലാം അനുഭവങ്ങള്‍ തുറന്ന് പറയണം. അതിനാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത് എന്നും ഷഹനാസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top