മൂക്കാതെ പഴുത്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പൊളിറ്റിക്കല്‍ സ്റ്റാര്‍ഡം; രാഷ്ട്രീയത്തിലെ യുവ ദുരന്തം; സ്ത്രീ വിഷയത്തിലെ ചീത്തപ്പേര് മാറില്ല

അക്കാദമിക് രംഗത്തെ മികവ് കെ.എസ്.യുവിന്റെ നൂറു കണക്കിന് സെക്രട്ടറിമാരില്‍ ഒരാള്‍. ഇതായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യോഗ്യത. ഈ സ്ഥാനത്തേക്ക് എത്താന്‍ സഹായകമായത് ചാനല്‍ ചര്‍ച്ചകളിലെ തീപ്പൊരി പ്രകടനം മാത്രമണ്. കാര്യമായ സമര പോരാട്ടങ്ങളുടെ ചരിത്രമോ പാരമ്പര്യമോ ഇല്ല. ഷാഫി പറമ്പിലും വിഡി സതീശനും കൈപിടിച്ച് ഉയര്‍ത്തിയപ്പോള്‍ എംഎല്‍എ കുപ്പായവും ലഭിച്ചു.
ALSO READ : ഇതാണോ രാഹുൽ പറഞ്ഞ വേടന്റെ മാതൃക; ഇരുവരും ഒരേ തൂവൽപക്ഷികൾ; ചർച്ചകൾ ഉയർത്തി സോഷ്യൽ മീഡിയ
കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ആര്‍ക്കും ഇത്ര ചെറുപ്പത്തില്‍ ഇത്രയും വലിയ പൊളിറ്റിക്കല്‍ സ്റ്റാര്‍ഡം ലഭിച്ചിട്ടില്ല. എന്നാല്‍ അതിലും വേഗത്തിലാണ് മാങ്കൂട്ടത്തിലിന്റെ വീഴ്ചയും സംഭവിച്ചത്. കുറച്ചു നാളായി ഒളിഞ്ഞും തെളിഞ്ഞും സ്ത്രീവിഷയത്തിലെ യുവനേതാവിന്റെ സ്വഭാവ വൈകല്യം ചര്‍ച്ചയായിരുന്നു. അപ്പോഴൊന്നും പരാതി ഇല്ല ആരുടേയും പേര് പറഞ്ഞില്ല എന്നെല്ലാം ന്യായീരിച്ചു പിടിച്ചു നിന്നു. എന്നാല്‍ യുവനടി റിനിയുടെ വെളിപ്പെടുത്തലോടെ എല്ലാം കൈവിട്ടു.
താങ്ങും തണലുമായവര്‍ക്ക് തന്നെ രാഹുലിനെതിരെ നടപടി ഉറപ്പെന്ന് പറയേണ്ടി വന്നു. അടുപ്പിച്ച് നിര്‍ത്തേണ്ട ഷാഫി പറമ്പില്‍ എവിടെയോ ഒളിച്ചിരിക്കുന്നു. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസിന് ഒരു ബാധ്യതയായി ഈ യുവനേതാവ് മാറി. സ്ത്രീവിഷയത്തിലെ പുറത്തേക്ക് പോകല്‍, ഓരോ നിമിഷവും പുറത്തുവരുന്ന ഡിജിറ്റല്‍ ചാറ്റുകള്‍ എല്ലാം കോണ്‍ഗ്രസിലെ ഒരു എടുക്കാ ചരക്കാക്കി രാഹുലിനെ മാറ്റുകയാണ്.
സിപിഎമ്മിനേയും ബിജെപിയേയും ആക്രമിച്ചാണ് രാഹുല്‍ താരമായത്. സൈബര്‍ ഇടങ്ങളില്‍ ആഘോഷിക്കപ്പെട്ടു. ആ ഇടത്തെ വഴിവിട്ട വൈകൃതങ്ങളാണ് ദുരന്തമായത്. എത്ര മായ്ച്ചാലും മായതെ കിടക്കുന്ന ഈ ഡിജിറ്റല്‍ വിവരങ്ങള്‍ എല്ലാക്കാലത്തും രാഹുലിനെ വേട്ടയാടും എന്ന് ഉറപ്പാണ്.
കേരള രാഷ്ട്രീയത്തില്‍ ഇത്രയും വേഗത്തില്‍ താരമായ മറ്റൊരു രാഷ്ട്രീയ നേതാവ് സിപിഎമ്മിലെ സുരേഷ് കുറുപ്പാണ്. എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുരേഷ് കുറുപ്പ് എത്തിയ കോട്ടയം എംപി സ്ഥാനത്തേക്കായിരുന്നു. എന്നാല്‍ രാഷ്ട്രീയ പക്വതയും ആദര്‍ശശുദ്ധിയും കൊണ്ട് ഇന്നും സുരേഷ് കുറുപ്പ് തിളങ്ങി നില്‍ക്കുകയാണ്. രാഹുല്‍ മാതൃകയാക്കേണ്ടതും ഇത്തരം നേതാക്കളെ ആയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here