‘അമ്മ’യുടെ വനിതാ നേതൃത്വം ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ?അതിജീവിത അമ്മയിലേക്ക് തിരികെ വരുമോ

താര സംഘടനയായ അമ്മയുടെ തിരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ വിവാദങ്ങൾ കത്തിക്കയറുകയാണ്. സംഘടനയുടെ തലപ്പത്തേക്ക് രണ്ട് വനിതകൾ വന്നതോടെയാണ് ഇവരെ ചുറ്റിപറ്റി മുൻകാല വിവാദങ്ങളിലെ ഇവരുടെ നിലപാടുകൾ ചർച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ അന്ന് ശ്വേത അടക്കമുള്ള നടിമാർ ദിലീപിനെ അനുകൂലിച്ചിരുന്നു. ഇത് ഫ്രയിം ചെയ്തൊരു സ്റ്റോറിയാണ് എന്നാണ് ശ്വേതാ മേനോൻ അന്ന് പറഞ്ഞത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ ഓടിച്ചെന്ന് ഞാൻ കൂടെയുണ്ട് ഏട്ടാ എന്ന് നിലവിളിച്ച ആളാണ് ലക്ഷ്മിപ്രിയ എന്നും സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.
Also Read : ‘കാമസൂത്ര’യുടെ പേരിൽ കല്ലെറിഞ്ഞവർക്ക് ശ്വേതാ മേനോൻ്റെ മറുപടി
വിഷയത്തിൽ അതിജീവിതക്കൊപ്പം നിന്ന ചില നടിമാർ സംഘടന വിട്ടു. തൊഴിലില്ലെങ്കിൽ വേണ്ട ആത്മാഭിമാനം ആണ് വലുതെനന്നായിരുന്നു അവരുടെ പ്രഖ്യാപനം. മറ്റൊരു കൂട്ടർ പ്രതികരിക്കാൻ തയ്യാറാവാതെ സംഘടനക്കൊപ്പം നിന്നു. അതിജീവിതക്കൊപ്പം നില്കാതെ പ്രതിക്കൊപ്പം നിന്ന ശ്വേതാ ഇപ്പോൾ എന്തിനാണ് അവരെ സംഘടനയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതെന്നും ചോദ്യങ്ങൾ ഉയർത്തുന്നവരുമുണ്ട്. ഹേമകമ്മിറ്റി റിപ്പോർട്ടിന്മേൽ ഒരു ചുക്കും നടക്കില്ലെന്നത് തിരഞ്ഞെടുപ്പിന് മുൻപ് ശ്വേതാ പറഞ്ഞതായുള്ള നടി ഉഷ ഹസീനയുടെ വെളിപ്പെടുത്തലും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.
അതേസമയം അമ്മയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ അതിജീവിത തയ്യാറായില്ല. അമ്മയുടെ പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്നും വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here