വിദ്വേഷ വീഡിയോയില്‍ ബിജെപി കുടുങ്ങി; ഐടി സെല്‍ മേധാവി പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍; ദൃശ്യങ്ങള്‍ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം; കര്‍ണാടകയില്‍ വിവാദം പുകയുന്നു

ബെംഗളൂരു: കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി വൈകിയാണ് ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത മുസ്ലീം വിദ്വേഷ വീഡിയോയ്ക്ക് എതിരായ പരാതിയിലാണ് അറസ്റ്റ്. ബെംഗളുരു ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണ് പ്രശാന്ത് മക്കനൂര്‍ നിലവിലുളളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കോൺഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നൽകുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു വീഡിയോ.
സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ കോൺഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ് പരാതി നല്‍കിയതിന് പിന്നാലെ ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here