SV Motors SV Motors

ഓണം ബമ്പര്‍ അടിച്ചില്ല; മദ്യലഹരിയില്‍ അടിക്കാത്ത ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം ; കൊല്ലത്ത് ഒരാൾ വെട്ടേറ്റ് മരിച്ചു

അടിക്കാത്ത ഓണം ബമ്പറിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരിച്ചു. ഇന്ന് ഓണം ബമ്പറിൻ്റെ ഫലം വന്നതിന് ശേഷം ലോട്ടറി ടിക്കറ്റിനെ ചൊല്ലി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊല്ലം ജില്ലയിലെ തേവലക്കരയിലാണ് സംഭവം. ദേവദാസ് (42) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അജിത്തിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് വാങ്ങിയ ഓണം ബംബർ സൂക്ഷിക്കാൻ അജിത്തിനെയാണ് എൽപ്പിച്ചിരുന്നത്. എന്നാൽ ഫലം പുറത്ത് വന്ന ദിവസം ദേവദാസ് ലോട്ടറി ടിക്കറ്റ് ചോദിച്ചപ്പോൾ കാൺമാനില്ല എന്നായിരുന്നു അജിത് മറുപടി നൽകിയത്.തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാക്കുകയും അജിത്ത് ദേവദാസിനെ മഴു ഉപയോഗിച്ച് വെട്ടുകമായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

കയ്യിൽ വെട്ടേറ്റതിനെ തുടർന്ന് രക്തം വാർന്നതാണ് ദേവദാസിൻ്റെ മരണകാരണം. ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്നും പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top