ലാലുവിനും കുടുംബത്തിനും കോടതിയുടെ തിരിച്ചടി; സ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തൽ

ബിഹാർ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, രാഷ്ട്രീയ ജനതാദൾ (RJD) കുടുംബത്തിന് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. പാർട്ടി സ്ഥാപകൻ ലാലു പ്രസാദ് യാദവ്, അദ്ദേഹത്തിന്റെ മകനും മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മുൻ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവി എന്നിവർക്കെതിരെയാണ് അഴിമതി കേസിൽ ഡൽഹി കോടതി ഇന്ന് കുറ്റം ചുമത്തിയത് .

2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ലാലു പ്രസാദ് യാദവ് ഐആർസിടിസി ഹോട്ടലുകൾക്ക് അറ്റകുറ്റപ്പണി കരാറുകൾ അനുവദിച്ചതിൽ അഴിമതി നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്. ബിഎൻആർ റാഞ്ചി, ബിഎൻആർ പുരി എന്നീ രണ്ട് ഐആർസിടിസി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി കരാർ സുജാത ഹോട്ടലിന് നൽകിയതായാണ് ആരോപണം. ഈ അഴിമതിയിൽ ബിനാമി കമ്പനി വഴി മൂന്ന് ഏക്കർ ഭൂമി കൈക്കലാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

സംഭവത്തിൽ ലാലുവിനും കുടുംബാംഗങ്ങൾക്കുമെതിരെ 2017 ൽ സിബിഐ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. എല്ലാ പ്രതികൾക്കുമെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഉണ്ടെന്ന് സിബിഐ ഡൽഹി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, കുറ്റം ചുമത്താൻ ഒരു തെളിവുമില്ലെന്നും ടെൻഡറുകൾ ന്യായമായി നൽകിയതാണെന്നും ലാലുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വഞ്ചന നടന്നുവെന്നും ഖജനാവിന് നഷ്ടമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും വിലയിരുത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ കോടതിയുടെ ഉത്തരവ് ആർജെഡിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്നതിൽ സംശയമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top