പി പി ദിവ്യക്കും സർക്കാരിനും ആശ്വാസം; നവീൻ ബാബുവിന്റെ ഭാര്യയുടെ ഹർജി തള്ളി

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തലശ്ശേരി മജിസ്‌ട്രേറ്റ് കോടതി തള്ളി. അന്വേഷണസംഘം കൃത്യമായി അന്വേഷണം നടത്തിയില്ല എന്ന് ചൂണ്ടിക്കാട്ടി ഉള്ളതായിരുന്നു പരാതി.

Also Read : നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമല്ല പിണറായി പോലീസ്; പിപി ദിവ്യക്കൊപ്പം നിന്ന് തുടരന്വേഷണ ഹര്‍ജിയെ എതിര്‍ത്തു

നവീൻ ബാബു കൈക്കൂലി വാങ്ങി എന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് തുടക്കം മുതലേ അന്വേഷണം നടത്തിയതെന്നും പോലീസ് പക്ഷപാദപരമായ നീക്കങ്ങളാണ് നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നവീൻ ബാബുവുവിന്റെ കുടുംബം ഹർജി നൽകിയിരുന്നത്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിക്ക് അനുകൂലമായാണ് പോലീസ് നടപടികൾ നടന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Also Read : നവീനെതിരെ തെളിവുകൾ ഉണ്ടെന്ന് വാദം; കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യക്ക് അനുകൂലമായ റിപ്പോർട്ടായിരുന്നു പോലീസ് കോടതിയിൽ നൽകിയത്. 2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തി അഴിമതിക്കാരനായി ചിത്രീകരിച്ച് അപമാനിച്ചിരുന്നു. വലിയ വിവാദമായപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും ഒപ്പമുണ്ടെന്ന് ഉറപ്പാണ് സിപിഎം സഹയാത്രികരായ നവീന്‍ ബാബുവിന്റെ കുടുംബത്തിന് നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top