സർക്കിൾ ഇൻസ്പെക്ടർ ജയിലിലേക്ക്; വാഹനാപകടമുണ്ടാക്കി കടന്നുകളഞ്ഞ കേസിൽ മുൻകൂർ ജാമ്യമില്ല

തിരുവനന്തപുരം കിളിമാനൂരിൽ ആളെയിടിച്ച് വീഴ്ത്തി കാർ നിർത്താതെ പോയി മരണത്തിനിടയാക്കിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ഒരാഴ്ചയായി ഒളിവിലുള്ള പാറശാല എസ്എച്ച്ഒ അനിൽ കുമാർ ഇതോടെ കീഴടങ്ങേണ്ടിവരും. ഇക്കഴിഞ്ഞ 14 ഞായറാഴ്ച പുലർച്ചെ ആയിരുന്നു ദാരുണ സംഭവം.

ഒരാൾ കാറിൻ്റെ സൈഡിൽ വീഴുന്നത് കണ്ടുവെന്നാണ് സിഐ അനിൽ കുമാർ ആദ്യം വിശദീകരിച്ചത്. എന്നാൽ അപകട വിവരം വ്യക്തമാക്കി റൂറൽ എസ്പി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷമാണ് അനിൽ കുമാർ ഒളിവിൽ പോയത്.

Also Read : പോലീസ് ഒളിവിൽ; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അപ്പീലിന് സാധ്യത ഉണ്ടെങ്കിലും കേസ് വിവാദമായതിനാൽ അതിന് മുൻപ് അറസ്റ്റ് ഉണ്ടായേക്കും. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദമുണ്ട്. അറസ്റ്റ് ഒഴിവാക്കാൻ കീഴടങ്ങുകയെന്ന വഴിയാണ് സിഐക്ക് മുന്നിലുള്ളത്.

സ്റ്റേഷൻ ചുമചതലയുള്ള ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥൻ്റെ അനുമതിയില്ലാതെ സ്റ്റേഷൻ പരിധി വിട്ടുപോകരുത് എന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് പാറശാല എസ്എച്ച്ഒ അനിൽ കുമാർ കിളിമാനൂരിൽ എത്തിയത്. തിരികെ പോകുംവഴിയാണ് അപകടം ഉണ്ടായത്. ഇതിനാലാണ് കാർ നിർത്താതെ പോയത് എന്നാണ് നിഗമനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top