പി കെ ഫിറോസിന്റെ സഹോദരന് ജാമ്യമില്ല; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്

ലഹരി മരുന്ന് കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ പോലീസിനെ മർദ്ദിച്ച കേസിൽ പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന്റെ ജാമ്യം കോടതി തള്ളി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്.
ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. നേരത്തെ കേസ് രണ്ട് തവണ പരിഗണനയ്ക്ക് വച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ബുജൈർ ഇപ്പോൾ റിമാൻഡിൽ ആണ്. എന്നാൽ ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
Also Read : പി കെ ഫിറോസിനെതിരെ തുറന്നടിച്ച് കെ ടി ജലീൽ; ‘വീട്ടുകാരെ നന്നാക്കിയിട്ട് വേണം നാട്ടുകാരെ നന്നാക്കാനിറങ്ങാൻ..’
ഇയാൾക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് അറസ്റ്റിലായ റിയാസ് മൊഴി നൽകിയിരുന്നു. അതിനുള്ള തെളിവുകൾ ഇവരുടെ വാട്സ്ആപ്പ് ചാറ്റിൽ നിന്നും കണ്ടെത്തുകയും ചെയ്തു. ഇയാൾക്ക് മറ്റ് ഇടനിലക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കസ്റ്റഡി കാലാവധി നീട്ടാനാണ് സാധ്യത
അതേസമയം തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും എന്ന നിലപാടിലാണ് സഹോദരനായ പി കെ ഫിറോസ്. തനിക്കോ പാർട്ടിക്കോ ഇതുമായി ഒരു ബന്ധം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബുജൈറിന് സംരക്ഷണം നൽകില്ലന്നും അദ്ദേഹം വ്യതമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here