ഉണ്ണി മുകുന്ദന്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം; മുന്‍ മാനേജരെ നടന്‍ മര്‍ദിച്ചിട്ടില്ലെന്ന് പോലീസ് കുറ്റപത്രം

മുന്‍ മാനേജര്‍ വിപിന്‍കുമാറിനെ മര്‍ദിച്ചെന്ന കേസില്‍ ഉണ്ണി മുകന്ദനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി. നടന് കാക്കനാട് മജിസ്‌ട്രേട്ട് കോടതി സമന്‍സ് അയച്ചു. ഒക്ടോബര്‍ 27ന് ഹാജരാകണം എന്നാണ് കോടതി നിര്‍ദേശം. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടന് എതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കോടതിയില്‍ ഹാജരായി ജാമ്യം എടുത്ത് നടന് മടങ്ങാം.

കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം നടന് അനുകൂലമായിരുന്നു. മാനേജര്‍ വിപിന്‍കുമാറിനെ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചിട്ടില്ലെന്നും ചെറിയ പിടിവലി മാത്രമാണ് നടന്നത്. മാനേജരുടെ കണ്ണട താഴെ വീണു പൊട്ടുകയും കൈത്തണ്ട ചെറുതായി ഉരഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു. ഫ്‌ലാറ്റിലെ പാര്‍ക്കിങ് ഏര്യയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിലോ സാക്ഷി മൊഴികളിലോ പരാതിക്കാരന്‍ പറഞ്ഞതു പോലെ മര്‍ദനം ഉണ്ടായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രം മികച്ചതാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതിന് മര്‍ദിച്ചു എന്നാണ് മാനേജര്‍ ആരോപിച്ചത്. മുഖത്തും തലയിലും നെഞ്ചിലും മര്‍ദിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഇത് വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തല്‍. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top