സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പ്രധാന നേതാക്കളോടൊപ്പം ജഗ്ദീപ് ധൻകറും

രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ നടന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഇന്ന് ഉച്ചയ്ക്ക് രാജ്യസഭയിലെ പ്രധാന നേതാക്കളുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പങ്കെടുത്തു. തമിഴ്നാട് സ്വദേശിയാണ് സിപി രാധാകൃഷ്ണൻ.



‘കോയമ്പത്തൂരിലെ വാജ്പേയ്’ എന്ന് അറിയപ്പെടുന്ന രാധാകൃഷ്ണൻ ചൊവ്വാഴ്ചയാണ് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ സ്ഥാനാർത്ഥിയും മുൻ സുപ്രീംകോടതി ജഡ്ജിയുമായ ബി സുദർശനെ പിന്തള്ളിയാണ് 452 വോട്ടുകൾ നേടി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. സുദർശൻ നേടിയത് 300 വോട്ടുകൾ ആണ്. പാർലമെന്റിലെ ഇരു സഭകളിലെയും 781 എംപിമാരിൽ 767 പേർ മാത്രമാണ് വോട്ട് ചെയ്തത്. 14 പേർ വോട്ടിങ്ങിന് എത്തിയില്ല.

എൻഡിഎയും വൈഎസ്ആർ കോൺഗ്രസും ചേർന്ന് 433 വോട്ടുകൾ നൽകിയെന്നാണ് വിവരം. എന്നാൽ അധികം വന്ന 19 വോട്ട് ഇന്ത്യ മുന്നണിയിൽ നിന്ന് ലഭിച്ചിരിക്കാം എന്നാണ് നിഗമനം. അസാധുവായത് 15 വോട്ടുകളാണ്. പ്രതിപക്ഷത്തെ 315 എംപിമാർ വോട്ട് ചെയ്‌തെന്ന് ജയറാം രമേശ് പറഞ്ഞിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ലഭിച്ചത് 300 വോട്ടുകൾ മാത്രമാണ്. ഇത് അക്ഷരാർത്ഥത്തിൽ ഇന്ത്യ മുന്നണിയെ ഞെട്ടിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top