വിഭാഗീയത മനസിലുള്ളവർ സംസ്ഥാന സമ്മേളനത്തിന് വരരുത്; കളിമാറുമെന്ന് ബിനോയ് വിശ്വം

വിഭാഗീയത മനസിലുള്ള ആരും സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴക്ക് വരേണ്ടന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടായാൽ കളിമാറുമെന്നും സംസ്ഥാന കൗൺസിലിൽ മുന്നറിയിപ്പ് നൽകി. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്കിടെയാണ് എതിർചേരിക്കുള്ള ബിനോയ് വിശ്വത്തിന്‍റെ താക്കീത്.
Also Read : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെ കേസ്; കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം
വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്നും ഔദ്യോഗിക പാനലിനെതിരെ മത്സര സാധ്യത ഉണ്ടായാൽ സമ്മളനം തന്നെ സസ്പെന്റ് ചെയ്യുമെന്നും അടക്കം കടുത്ത നിലപാടുകളാണ് സംസ്ഥാന സെക്രട്ടറി മുന്നോട്ട് വച്ചിരുന്നത്. പാലക്കാടും പത്തംനംതിട്ടയിലും എറണാകുളത്തുമുള്ള വിഭാഗീയതകൾ പരിഹരിചെന്നും കൗൺസിൽ അവകാശപ്പെടുന്നു.
Also Read : രാഷ്ട്രപതിയെ അമ്മയെ പോലെ നോക്കുന്ന ഓഫിസർ; ആരാണ് മേജർ ഋഷഭ് സിംഗ് സാംബിയാൽ ?
പാര്‍ട്ടി നിലപാട് ഉറക്കെ പറയുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടെന്ന് വിമർശനം സംസ്ഥാന കൗൺസിലിൽ അംഗങ്ങൾ ഉന്നയിച്ചു. മന്ത്രി കെ രാജന്‍റെ നേതൃത്വത്തിൽ സിപിഐയെ മുഖ്യമന്ത്രിയുടെ കട്ടിലിൽ കെട്ടിയിട്ടെന്ന അഭിപ്രായം കൂടി ഉയര്‍ന്നതിന് പിന്നാലെയാണ് ബിനോയ് വിശ്വം കടുത്ത ഭാഷയിൽ താക്കീതുമായി മുന്നോട്ട് വന്നത്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here