സിപിഐ മന്ത്രിമാർക്ക് ‘പിണറായി പേടി’; മന്ത്രിമാർ പരാജയം; മുഖ്യമന്ത്രിയെ ഏകാധിപതിയാക്കിയത് സ്തുതിപാഠകർ

സിപിഐയുടെ ജില്ലാ സമ്മേളനങ്ങളിൽ സംസ്ഥാന മന്ത്രിമാർക്കും പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനും രൂക്ഷ വിമർശനം. പാർട്ടിയുടെ നാല് മന്ത്രിമാരും പരാജയമെന്ന് വിലയിരുത്തൽ. മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ കാണുമ്പോൾ പേടിയാണെന്നും വിമർശനം. ഏറ്റാവും ഒടുവിൽ സിപിഐയുടെ ശക്തി കേന്ദ്രമായ കൊല്ലത്ത് നടന്ന ജില്ലാ സമ്മേളനത്തിലാണ് പ്രതിനിധികളുടെ രോക്ഷ പ്രകടനം പുറത്തു വന്നത്. ബിനോയ് വിശ്വം വളരെ ദുർബലനായ സെക്രട്ടറിയാണെന്നും നിലപടുകളിൽ വ്യക്തത ഇല്ലെന്നും വിമർശനം.

മുഖ്യമന്ത്രിയുടെ പി ആറിനു വേണ്ടി നവകേരള സദസ്സിനെ ഉപയോഗിച്ചു. പാർട്ടിയിലെ ചിലർ സ്തുതിപാഠകരായി ആയി മാറിയെന്നും വിമർശനം. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് ഏകാധിപധിയെ പോലെ പെരുമാറുന്നു. പാർട്ടിയുടെ നെടുമങ്ങാട് എം എൽ എ യും ഭക്ഷ്യ വകുപ്പ് മന്ത്രിയുമായ ജി ആർ അനിലിന്റെ മാവേലി സ്റ്റോറുകള്‍ പൂച്ചയുടെ പ്രസവമുറികളായെന്ന് കുന്നത്തൂരില്‍നിന്നുള്ള പ്രതിനിധി പറഞ്ഞു. മാവേലി സ്റ്റോറുകളില്‍ പാറ്റകള്‍പോലും പട്ടിണിയാണെന്ന് കൊല്ലം ഈസ്റ്റില്‍നിന്നുള്ള പ്രതിനിധി പരിഹാസമായി ചർച്ചയിൽ പറഞ്ഞു. പാര്‍ട്ടിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ ഔദാര്യമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ഇത് പ്രവര്‍ത്തകര്‍ക്ക് അപമാനമുണ്ടാക്കിയെന്ന് ചർച്ചയും ഉയർന്നു.

ഇതിനു മുൻപ് ഇടുക്കി ജില്ലാ സമ്മളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലും സിപിഎമ്മിന് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സർക്കാർ വികസന നേട്ടങ്ങൾ വ്യക്തിഗത നേട്ടങ്ങളായി എടുത്തു കാട്ടാൻ സിപിഎം സംഘടിതശ്രമം നടത്തുന്നുവെന്നാണ് ഇടുക്കി സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും ഇടുക്കിയിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് ഫണ്ട് നൽകുന്നില്ല. ധനമന്ത്രിയുടെ പിശുക്ക് സിപിഐയുടെ വകുപ്പകളോട് മാത്രമേ ഉള്ളുവെന്നും സിപിഎമ്മിൻ്റെ വകുപ്പുകൾക്ക് വാരിക്കോരി നൽകുകയാണെന്നും വിമർശനം ഉയർന്നിരുന്നു. ബ്രുവറികൾ അനുവദിക്കുന്നത് പോലുള്ള മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട പദ്ധതികൾ തുടങ്ങാനുള്ള തീരുമാനത്തിലെ സർക്കാർ നിലപാട് സ്വീകാര്യമല്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top