പിഎം ശ്രീയില്‍ ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; വഴങ്ങാതെ സിപിഐ; എന്തും സംഭവിക്കാം

പിഎം ശ്രീയില്‍ കടുത്ത നിലപാടില്‍ തുടരുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ എല്ലാ വഴികളും തേടി സിപിഎമ്മും മുഖ്യമന്ത്രിയും. മുഖ്യമന്ത്രി തന്നെ നേരിട്ട് ചർച്ച നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി സംസാരിച്ചു. ധാരണാപത്രത്തില്‍ ഒപ്പിട്ടതിനാല്‍ ഇനി പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ബിനോയ് വിശ്വമാകട്ടെ എതിര്‍പ്പ് ആവര്‍ത്തിക്കുകയാണ് ചെയ്തത്. കരാറില്‍ ഒപ്പിട്ടത് ശരിയായില്ലെന്നും അറിയിച്ചു.
ALSO READ : സിപിഐയെ മെരുക്കാൻ പിണറായിക്കാകുമോ?; പിഎം ശ്രീയിൽ ഇനി മുഖ്യമന്ത്രിയുടെ അനുരഞ്ജന നീക്കം
ഇന്ന് നിര്‍ണായക യോഗങ്ങളാണ് നടക്കുന്നത്. സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയോഗംആലപ്പുഴയില്‍ ചേരുന്നുണ്ട്. ആപമാനിതരായി തുടരേണ്ട എന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. അതുകൊണ്ട് തന്നെ വേണ്ടിവന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കുന്ത് അടക്കമുള്ള തീരുമാനം വേണം എന്ന ആവശ്യവും ശക്തമാണ്. രണ്ട് മന്ത്രിമാര്‍ പാര്‍ട്ടിയെ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരും. കെ. രാജനും പി. പ്രസാദുമാണ് രാജി സന്നദ്ധത അറിയിച്ചത്.
ധാരണാപത്രം ഒപ്പിട്ടതിന്റെ സാഹചര്യം വിശദീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ബിനോയ് വിശ്വത്തെ എംഎന്‍ സ്മാരകത്തില്‍ എത്തി നേരില്‍ കണ്ടിരുന്നു. എന്നാല്‍ അതുകൊണ്ട് ഒന്നും സിപിഐ അയഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടത്. പിഎം ശ്രീ ചര്‍ച്ചചെയ്യാന്‍ സിപിഎമ്മിന്റെ അടിയന്തര സെക്രട്ടേറിയറ്റും ചേരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദത്തില്‍ എത്രയും വേഗം ഒരു പരിഹാരം കാണാനാണ് സിപിഎം ശ്രമം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here