കൊടി സുനിയെച്ചൊല്ലി സർക്കാരിനെതിരെ സിപിഐ; വേണ്ടപ്പെട്ടവർക്ക് ജയിൽ വിശ്രമകേന്ദ്രമെന്ന് വിമർശനം

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം. കൊടി സുനിയെ പോലെയുള്ളവർക്ക് ജയിൽ വിശ്രമകേന്ദ്രം പോലെയാണ്. കാപ്പാ, പോക്സോ പ്രതികൾക്ക് രാഷ്ട്രീയ സ്വീകരണം കിട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read : സിപിഐ മന്ത്രിമാർക്ക് ‘പിണറായി പേടി’; മന്ത്രിമാർ പരാജയം; മുഖ്യമന്ത്രിയെ ഏകാധിപതിയാക്കിയത് സ്തുതിപാഠകർ
മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് വകുപ്പിനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. സംസ്ഥാനത്ത് പൊലീസുകാർ അമിതാധികാരം ഉപയോഗിക്കുകയാണ്. എഡിജിപി അജിത് കുമാറിനെ പോലെയുള്ളവർ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ല.
Also Read : ഇടുക്കിയിൽ ‘ഇടഞ്ഞ്’ സിപിഐയും സിപിഎമ്മും; സർക്കാർ വികസനങ്ങൾ വ്യക്തികേന്ദ്രീകൃതമാകുന്നു
വിവിധ സർക്കാർ വകുപ്പുകളിൽ കുടുംബശ്രീ അംഗങ്ങളെ തിരുകി കയറ്റുന്നു. ഇത് പി എസ് സിയെയും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കുന്നതു പോലെയാണ്. സിപിഐയുടെ സ്വന്തം വകുപ്പായ മൃഗസംരക്ഷണ വകുപ്പ് പ്രവർത്തനം തൃപ്‌തികരമല്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ടായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here