സ്വന്തം ചാനലുമായി സിപിഐ; മാധ്യമങ്ങൾ അവഗണിക്കുമ്പോൾ ബദലായി ‘കനൽ’

മുഖ്യധാരയിൽ നിന്ന് അവ​ഗണന നേരിടുനെന്ന വിലയിരുത്തലിൽ ‘കനൽ’ യുട്യൂബ് ചാനലുമായി മുന്നോട്ട് സിപിഐ രംഗത്ത്. പാർട്ടിയുടെ രാഷ്ട്രീയ ആശയങ്ങൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാനാണ് ‘കനൽ’ ആരംഭിക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തകർ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. യൂട്യൂബ് ചാനൽ തുടങ്ങുന്നതോടെ പാർട്ടിയുടെ പരിപാടികൾക്കും നേതാക്കൾക്കും വലിയ സ്വീകാര്യത കിട്ടുമെന്നാണ് വിലയിരുത്തുന്നത്.

Also Read : സി കൃഷ്ണകുമാറിനെ രക്ഷിക്കാന്‍ സിപിഎം- ബിജെപി അന്തര്‍ധാര ആരോപിച്ച് കോണ്‍ഗ്രസ്; അവര്‍ പരസ്പര സഹായസംഘമെന്ന് ജെബി മേത്തര്‍

മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ നേതൃത്വം നൽകുന്ന സംഘമാണ് ചാനൽ നിയന്ത്രിക്കുക എന്നാണ് വിവരം. നേരത്തെ സാറ്റലൈറ്റ് ചാനൽ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രായോ​ഗികത കണക്കിലെടുത്ത് പിൻമാറുകയായിരുന്നു. സെപ്തംബർ ആദ്യ ആഴ്ച്ചയാണ് സിപിഐ സംസ്ഥാന സമ്മേളനം നടക്കുക. സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അണികൾ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top