വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് ABVP; ഇടതുപക്ഷത്തെ വഞ്ചിച്ച ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ അറിയിച്ച് AISF

പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ വിദ്യാഭ്യാസ വകുപ്പിനെതിരെ വിമർശനം കടുപ്പിച്ച് സിപിഐ വിദ്യാർത്ഥി സംഘടന AISF. അതേ സമയം പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വക്കാൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ച് ABVP. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ നേരിൽ കണ്ട് പ്രവർത്തകർ അഭിനന്ദനം അറിയിച്ച് ചിത്രങ്ങൾ ABVP നേതാക്കൾ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചു. സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഭിനന്ദ്, സംസ്ഥാന സമിതി അംഗം ഗോകുൽ എന്നിവർ മന്ത്രിയെ നേരിൽ കാണുകയും അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു. പിഎം ശ്രീ – എബിവിപിയുടെ സമരവിജയം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.

Also Read : എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചേക്കും

അതേസമയം വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് AISF, വി ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചു എന്ന് തുറന്നടിച്ചു. നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തിൽ ഇടതുപക്ഷമാണ്. മുൻ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ വി ശിവൻകുട്ടി ആ ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നാണ് AISF സംസ്ഥാന സെക്രട്ടറി എ അദിന്റെ ഫെയ്സ്ബുക് കുറിപ്പ്. പി എം ശ്രീ പദ്ധതി മുന്നണിക്ക് അകത്തും പുറത്തും വലിയ ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top