ഒരു സിപിഎം വിസി കൂടി സംഘിയായി; സ്ഥാനം മുഖ്യം എന്ന് പറഞ്ഞ് ഗവര്‍ണറുടെ പാളയത്തിലേക്ക് ചേക്കേറി കുഫോസ് വിസി

സര്‍വകലാശാലകളില്‍ ആര്‍എസ്എസ് കാവിവല്‍ക്കരണം നടത്തുന്നുവെന്ന് പെരുമ്പറ മുഴക്കുന്ന സിപിഎമ്മിന് തിരിച്ചടിയായി ‘ജ്ഞാന സഭയില്‍’ പങ്കെടുത്ത് വൈസ് ചാന്‍സലര്‍മാര്‍. സിപിഎമ്മിന്റെ അധ്യാപക സംഘടന നേതാവും കുഫോസ് സര്‍വകലാശാല വിസിയുമായ ഡോ. എ ബിജുകുമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതോടെ സിപിഎം ചെന്നുപെട്ടത് വലിയ പ്രതിസന്ധിയിലാണ്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് വലിയ പ്രസ്താവന ഇറക്കിയ ശേഷമാണ് കുഫോസ് വിസി ജ്ഞാന സഭയില്‍ എത്തിയത്.
സിപിഎം സര്‍ക്കാര്‍ നോമിനിയായി വിസി സ്ഥാനത്ത് എത്തിയ രണ്ടാമത്തെ ആളാണ് കാവിക്കൂടാരം കയറിയിരിക്കുന്നത്. നേരത്തെ ആരോഗ്യ സര്‍വകലാശാല വിസിയായി നിയമിച്ച് ഡോ മോഹന്‍ കുന്നുമ്മല്‍ ആരിഫ് മുഹമ്മദ്ഖാന്റെ കാലത്ത് തന്നെ കാവിക്കൊടി പിടിച്ചിരുന്നു. കേരള സര്‍വകലാശാലയുടെ കൂടി ചുമതലയുള്ള
കുന്നുമ്മലിനെതിരെ കാവിവല്‍ക്കരണം നടത്തുന്നുവെന്നു പറഞ്ഞ് സമരം നടത്തിയ എസ്എഫ്‌ഐയും മറ്റ് ഇടതുപക്ഷ വിദ്യാര്‍ത്ഥികളും പുലിവാലു പിടിച്ച അവസ്ഥയിലാണ്.
ബിജുകുമാറിനെതിരെയും സമരമോ പ്രതിഷേധമോ നടത്താന്‍ എസ്എഫ്‌ഐ തയ്യാറാകുമോ എന്ന് കണ്ടറിയണം. സിപിഎമ്മിന്റെ പാര്‍ട്ടി നിലപാടുകള്‍ നടപ്പിലാക്കാന്‍ നേരിട്ടു നിയമിച്ച വിസിമാര്‍ പോലും തയ്യാറാവാത്തത് ബിജെപിക്ക് ഊര്‍ജം പകരുന്ന സംഭവമാണ്. സര്‍വകലാശാല വിഷയങ്ങളില്‍ സിപിഎമ്മും സംഘപരിവാറും തമ്മില്‍ ഒത്തുകളിയാണെന്ന കോണ്‍ഗ്രസിന്റെ വാദം സാധൂകരിക്കുന്നതാണ് വിസിമാരുടെ നിലപാടു മാറ്റം എന്ന വിമര്‍ശനവും ശക്തമാണ്.
ചട്ടപ്പടി പ്രതിഷേധം നടത്താനല്ലാത്തെ ബിജുകുമാറിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാവില്ല. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത യോഗത്തില്‍ വിസിമാര്‍ പങ്കെടുത്തതിനെ സാങ്കേതികമായി ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനും കഴിയില്ല. ആകെ സാധിക്കുന്നത് മാധ്യമങ്ങള്‍ക്ക് മുന്നിലും പൊതവേദികളിലും ഈ വിസിമാരെ വിമര്‍ശിക്കുക മാത്രമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here